റിയാദ്: കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ സ്വാന്തന പ്രവർത്തനങ്ങൾ സജീവമാക്കുന്നതിന്റെ ഭാഗമായി റിലീഫ് വിങ്ങിന്റെ കീഴിൽ ഹൈദരലി ശിഹാബ് തങ്ങൾ റിലീഫ് സെൽ രൂപവത്കരിച്ചു.
റിലീഫ് സെല്ലിലേക്ക് ഫണ്ട് കണ്ടെത്തുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ യോഗത്തിൽ ചർച്ച ചെയ്യുകയും അതിന് വേണ്ടിയുള്ള പ്രവർത്തന രൂപരേഖ തയാറാക്കുകയും ചെയ്തു.
യോഗത്തിൽ റിലീഫ് വിങ് ചെയർമാൻ നാസർ മാങ്കാവ് അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര ഉദ്ഘാടനം ചെയ്തു.
സത്താർ താമരത്ത്, അഡ്വ. അനീർ ബാബു, പി.സി. മജീദ്, അഷ്റഫ് കല്പകഞ്ചേരി, ഷാഫി തുവ്വൂർ, നജീബ് നെല്ലാം കണ്ടി, ബഷീർ വല്ലാഞ്ചിറ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ സിറാജ് മേടപ്പിൽ സ്വാഗതവും മൊയ്തീൻ ബാവ നന്ദിയും പറഞ്ഞു.