ഹെദരലി ശിഹാബ് തങ്ങള്‍ വിടവാങ്ങിയിട്ട് ശഅബാന്‍ 2 അറബ് മാസപ്രകാരം ഒരു വര്‍ഷം തികയുകയാണ്. ഈ സാഹചര്യത്തില്‍ ഹൈദരലി ശിഹാബ് തങ്ങളുടെ ഓര്‍മ്മ പുതുക്കുകയാണ് സാദിഖലി തങ്ങള്‍. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ തങ്ങള്‍ കുറിപ്പ് പങ്കുവെച്ചത്.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം
പ്രിയപ്പെട്ടേ ജേഷ്ടന്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ വിടവാങ്ങിയിട്ട് ശഅബാന്‍ 2 അറബ് മാസപ്രകാരം ഒരു വര്‍ഷം തികയുകയാണ്. ഈ ഒരു വര്‍ഷ കാലയളവില്‍ അദ്ദേഹം കൂടെയുണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോയ പല സന്ദര്‍ഭങ്ങളുമുണ്ടായി. ഇത് എന്റെയോ കുടുംബത്തിന്റെയോ മാത്രം ആഗ്രഹങ്ങളായിരുന്നില്ല. സമൂഹത്തിന്‍ന്റെ വിവിധ തുറകളിലുള്ളവര്‍ പലപ്പോഴായി പങ്കുവെച്ച കാര്യം കൂടിയാണ്.
സമൂഹത്തിന്‍ന്റെ നേതാവായി നില്‍ക്കുമ്പോള്‍ അദ്ദേഹം ഏറെ ശ്രദ്ധിച്ചത് സാധാരണ മനുഷ്യരുടെ പ്രയാസങ്ങള്‍ കേള്‍ക്കാനും പരിഹാരം കാണാനുമായിരുന്നു.
സാമുദായിക രാഷ്ട്രീയ കാര്യങ്ങളില്‍ സജീവമാകുമ്പോഴും സാധാരണക്കാരുടെ കാര്യങ്ങള്‍ കേള്‍ക്കാനും ഇടപെടാനും ജീവിത സാഹചര്യമൊരുക്കണമെന്ന് അദ്ദേഹം എപ്പോഴും പറയാറുണ്ടായിരുന്നു.പിതാവില്‍ നിന്നും സഹോദരന്മാരില്‍ നിന്നും കിട്ടിയ ആ രീതി ശാസ്ത്രം നല്ല രീതിയില്‍ തുടരാന്‍ സാധിക്കട്ടെ എന്നാണ് അവരുടെയൊക്കെ സ്മരണകള്‍ക്കു മുന്നില്‍ എന്റെ പ്രാര്‍ത്ഥന..
പാരത്രിക ലോകത്ത് അവര്‍ക്കൊക്കെ സൃഷ്ടാവിന്റെ അനുഗ്രഹമുണ്ടാവട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.