X
    Categories: indiaNews

ബിബിസി ഡോക്യുമെന്ററിയുടെ പ്രദര്‍ശനമൊരുക്കി ഹൈദരാബാദ് സര്‍വകലാശാലാ വിദ്യാര്‍ഥികള്‍

ഹൈദരാബാദ്: ബിബിസി ഡോക്യുമെന്ററിയുടെ പ്രദര്‍ശനമൊരുക്കി ഹൈദരാബാദ് സര്‍വകലാശാലാ വിദ്യാര്‍ഥികള്‍. 2002ല്‍ ഗുജറാത്തില്‍ അരങ്ങേറിയ വംശഹത്യക്ക് നരേന്ദ്ര മോദി നേരിട്ട് ഉത്തരവാദിയാണെന്ന് തെളിവ് സഹിതം വ്യക്തമാക്കുന്ന ‘ഇന്ത്യ ദി മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററിയാണ് ഹൈദരാബാദ് സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ കാമ്പസില്‍ പ്രദര്‍ശിപ്പിച്ചത്.

ബി.ബി.സി പുറത്തുവിട്ട ഡോക്യുമെന്ററി ഏറെ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. ഡോക്യുമെന്ററി പ്രചരിച്ചതോടെ ഇന്ത്യന്‍ സര്‍ക്കാര്‍ വിലക്കുമായി രംഗത്തെത്തി. യു ട്യൂബിലും ട്വിറ്ററിലും അടക്കം സമൂഹമാധ്യമങ്ങളില്‍ ഡോക്യുമെന്ററി പങ്കുവെക്കുന്നതിനെ കേന്ദ്ര സര്‍ക്കാര്‍ വിലക്കി. പിന്നാലെ ഇന്ത്യയില്‍ ബി.ബി.സി ഡോക്യുമെന്ററി പിന്‍വലിച്ചു.

ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ചൊവ്വാഴ്ച പുറത്തുവിടുമെന്നും ഇന്ത്യയുടെ എതിര്‍പ്പ് കാര്യമാക്കുന്നില്ലെന്നും ബി.ബി.സി അറിയിച്ചു.

2002ല്‍ ഗുജറാത്ത് വംശഹത്യ നടക്കുമ്പോള്‍ ബ്രിട്ടന്റെ വിദേശകാര്യ സെക്രട്ടറിയായിരുന്ന ജാക്ക് സ്‌ട്രോ, ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ ലണ്ടനിലെ ഫോറിന്‍ ഓഫീസിലേക്ക് റിപ്പോര്‍ട്ട് അയച്ചത് സ്ഥിരീകരിച്ചു. 2002ല്‍ ഗുജറാത്തില്‍ നടന്ന കൊലപാതകങ്ങള്‍ക്ക് നരേന്ദ്രമോദി നേരിട്ട് ഉത്തരവാദിയാണെന്ന് അതില്‍ പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

webdesk13: