ഹൈദരാബാദ്: ഫൈന്‍ നല്‍കാത്തതിന്റെ പേരില്‍ അധ്യാപിക വിദ്യാര്‍ത്ഥിക്കു നേരെ ഡസ്റ്റര്‍ കൊണ്ട് എറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി. ഹൈദരാബാദിലെ രാജധാനി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി സുരേഷ്‌കുമാറിനെയാണ് അധ്യാപിക രമാദേവി ഡസ്റ്റര്‍ കൊണ്ടെറിഞ്ഞ് പരിക്കേല്‍പ്പിച്ചത്. നൂറു രൂപയുടെ ഫൈന്‍ അടക്കാത്തതാണ് അധ്യാപികയെ ചൊടിപ്പിച്ചത്.
അനാരോഗ്യം കാരണം മൂന്നു ദിവസമായി സ്‌കൂളില്‍ വരാതിരുന്ന സുരേഷിനോട് അധ്യാപിക നൂറു രൂപ ഫൈന്‍ നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പൈസയില്ലെന്ന് പറഞ്ഞതില്‍ രോഷാകുലയായ അധ്യാപിക സുരേഷിനു നേരെ ഡസ്റ്റര്‍ എറിയുകയായിരുന്നു. തലക്കു ഗുരുതരമായി പരിക്കേറ്റ സുരേഷ് ബോധരഹിതനായി വീണു. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനാല്‍ വിദ്യാര്‍ത്ഥിയെ അടിയന്തര ശസ്ത്രക്രിയക്കു വിധേയമാക്കി. കൈയേറ്റശ്രമത്തിന് രമാദേവിക്കെതിരെ പൊലീസ് കേസെടുത്തു. എന്നാല്‍ അധ്യാപികക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും സ്‌കൂളിന്റെ അംഗീകാരം ഒഴിവാക്കണമെന്നും വിദ്യാര്‍ത്ഥിയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു.