ഹൈദരാബാദ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ രണ്ടാം സെമി ഫൈനല്‍ ആദ്യ പാദത്തിലിന്ന് ഹൈദരാബാദ് എഫ്.സി സ്വന്തം വേദിയില്‍ ശക്തരായ ഏ.ടി.കെ മോഹന്‍ ബഗാനെ നേരിടും. കഴിഞ്ഞ ദിവസം നടന്ന ആദ്യ സെമി ഫൈനല്‍ ആദ്യ പാദത്തില്‍ ബെംഗളൂരു എഫ്.സി മുംബൈ സിറ്റി എഫ്.സിക്കെതിരെ ലീഡ് നേടിയിരുന്നു.
ബര്‍ത്തലോമിയോ ഓഗ്ബജേ നയിക്കുന്ന ഹൈദരാബാദ് സംഘം സീസണില്‍ അസ്ഥിര പ്രകടനങ്ങളുടെ വക്താക്കളാണ്. ഇതാണ് കൊല്‍ക്കത്താ സംഘത്തിന് പ്രതീക്ഷ നല്‍കുന്നത്. അതേ സമയം മലയാളി താരം ആഷിഖ് കുരുണിയന് ഉള്‍പ്പെടെയുളളവര്‍ അണിനിരക്കുന്ന ബഗാനും നിര്‍ണായക വേളകളില്‍ മിന്നിയിട്ടില്ല. ഹ്യുഗോ ബൗമസ് നല്ല ഫോമിലാണ് എന്നതാണ് ബഗാന് പ്രതീക്ഷ നല്‍കുന്നത്. മല്‍സരം 7-30 മുതല്‍. സ്റ്റാര്‍ സ്പോര്‍ട്സില്‍ തല്‍സമയം.