ഹൈദരാബാദ്: ആവേശം ഒടുക്കം വരെ നീണ്ടു മുംബൈ-ഹൈദരാബാജ് ഐ.പി.എല്‍ പോരാട്ടത്തില്‍ അവസാനപന്തില്‍ ആതിഥേയര്‍ക്ക് ജയം. ആദ്യം ബാറ്റ് ചെയ്ത മുംബൈ 147 റണ്‍സ് നേടിയപ്പോള്‍. അവസാന പന്തില്‍ ഒരു വിക്കറ്റ് ശേഷിക്കെ സണ്‍ റൈസേഴ്‌സ് ജയം സ്വന്തമാക്കുകയായിരുന്നു. ജയക്കുന്നത് വരെ ക്രീസില്‍ നിന്ന് 25 പന്തില്‍ 35 റണ്‍സ് നേടിയ ദീപക് ഹൂുഡയുടെ ഇന്നിങ്‌സ് വിജയത്തില്‍ നിര്‍ണായകമായി. ഹൈദരബാദിനായി ഓപണര്‍ ശിഖര്‍ ധവാന്‍ 45 റണ്‍സെടുത്തു(28 പന്തില്‍). വിജയലക്ഷ്യം ചെറുതായിട്ടും ജസ്പ്രീത് ബുംറയുടേയും മുസ്താഫിസുറിന്റേയും മികച്ച ബൗളിങാണ് കളിയെ ഇരുപത് ഓവര്‍ വരെ എത്തിച്ചത്. ഡെത്ത് ഓവറില്‍ ഇരുവര്‍ക്കും മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ഹൈദരബാദ് നന്നേ പണിപ്പെട്ടു
ടോസ് നഷ്ടമായ ആദ്യം ബാറ്റുചെയ്ത മുംബൈ നിരയില്‍ 29 റണ്‍സ് നേടിയ ലൂയിസ് 28 റണ്‍സ് വീതം നേടിയ സൂര്യ യാദവ്, കിരണ്‍ പൊലാര്‍ഡ് എന്നിവര്‍ മാത്രമാണ് പൊരുതിയത്. അഫ്ഗാന്‍ താരം റാഷിദ് ഖാന്‍ നാലു ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കി.