X
    Categories: News

ഹൈദര്‍ അലി തങ്ങള്‍: ചെതന്യവത്തായ കരുത്തിന്റെ പ്രതീകം

ദമ്മാം:അധസ്ഥിതര്‍ക്കും മതനിരപേക്ഷ കക്ഷികള്‍ക്കും ഒന്നിച്ച് നിന്ന് പോരാടാനുള്ള ചെതന്യവത്തായ കരുത്തായിരുന്നു പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങളെന്ന് യുഡിഎഫ് ദമ്മാം അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു. മുസ്‌ലിംലീഗിന്റെയും ഐക്യജനാധിപത്യ മുന്നണിയുടെയും കുതിപ്പിലും കിതപ്പിലും പൗര സമൂഹത്തെ ഒന്നിച്ച് നിര്‍ത്താനുള്ള അനിതാസാധാരണമായ സ്വഭാവവൈശിഷ്ട്യം തങ്ങളുടെ പ്രത്യേകതയായിരുന്നു.

വര്‍ഗീയതയും ഫാസിസവും മുമ്പത്തേക്കാളേറെ വെല്ലുവിളി ഉയര്‍ത്തുന്ന വര്‍ത്തമാനകാലത്ത് ഹൈദര്‍ അലി ശിഹാബ് തങ്ങളെപ്പോലെയുള്ള നേതാക്കളുടെ അഭാവം അപരിഹാര്യമാണെന്നും യോഗം അനുസ്മരിച്ചു. ദമ്മാം ബദര്‍ അല്‍റബി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കെഎംസിസി പ്രവിശ്യ പ്രസിഡണ്ട് മുഹമ്മദ് കുട്ടി കോഡൂര്‍ അധ്യക്ഷത വഹിച്ചു.
അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ (ഒഐസിസി )ഉത്ഘാടനം ചെയ്തു. അഷ്‌റഫ് ആളത്ത് അനുശോചന സന്ദേശം അവതരിപ്പിച്ചു.
മുഖ്യധാരാ സംഘടനകളെ പ്രതിനിധീകരിച്ച് ആലിക്കുട്ടി ഒളവ ട്ടൂര്‍, ഇഎം.കബീര്‍,ആല്‍ബിന്‍ ജോസഫ്,ഖാദര്‍ മാസ്റ്റര്‍,മാലിക് മഖ് ബൂല്‍,ശബീര്‍ ചാത്തമംഗലം,ചന്ദ്രമോഹന്‍,മാമുനിസാര്‍,ഹനീഫ റാവുത്തര്‍ എന്നിവര്‍ സംസാരിച്ചു. ഒഐസിസി നേതാക്കളായ ബിജു കല്ലുമല സ്വാഗതവും റഫീഖ് കൂട്ടിലങ്ങാടി നന്ദിയും പറഞ്ഞു. ജൗഫര്‍ കുനിയില്‍ ഖിറാഅത്ത് നടത്തി.

Test User: