കോഴിക്കോട്: രാജ്യത്ത് മതമൈത്രിയും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്നതില്‍ ചന്ദ്രിക വഹിക്കുന്ന പങ്ക് മഹത്തരമാണെന്ന് മാനേജിംഗ് ഡയറക്ടറും മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. പിന്നാക്ക ന്യൂനപക്ഷത്തിന് വഴിതെറ്റാതെ ദിശകാണിച്ചു കൊടുക്കുന്ന ദൗത്യവുമായി പ്രതിബന്ധങ്ങള്‍ തരണം ചെയ്ത് ഇനിയും മുന്നോട്ടു പോകും. കോഴിക്കോട് യൂണിറ്റിന് കീഴിലെ ചന്ദ്രിക പ്രചരണ ക്യാമ്പയിന്‍ പ്രൗഢമായ ചടങ്ങില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാഫഖി തങ്ങളും പൂക്കോയ തങ്ങളും സീതിസാഹിബും മുഹമ്മദലി ശിഹാബ് തങ്ങളും സി.എച്ച് മുഹമ്മദ് കോയ സാഹിബുമെല്ലാം മനസ്സും നാവും പേനയും എല്ലാം നല്‍കിയാണ് ചന്ദ്രിക വളര്‍ത്തിയത്. സി.എച്ചിന്റെ വീടും ചന്ദ്രികയും ഒന്നായിരുന്നു എന്നു പറയുന്നതാവും ശരി. 85 വര്‍ഷം മുടങ്ങാതെ ചന്ദ്രിക മുന്നോട്ടു പോയത് മഹത്തായ ലക്ഷ്യം ഉയര്‍ത്തിപ്പിടിച്ചതുകൊണ്ടാണ്.അക്ഷരാഭ്യാസം ഇല്ലാത്തവര്‍ക്ക് വിദ്യാഭ്യാസവും സ്ഥാപനങ്ങളും യൂണിവേഴ്‌സിറ്റിയുമെല്ലാം എഴുതി നേടിത്തന്നത് ചന്ദ്രികയാണ്. സമുദായത്തിന്റെ വേദനകള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ പരിശ്രമിച്ച ജിഹ്വ. പല പ്രമുഖ എഴുത്തുകാരെയും വളര്‍ത്തിക്കൊണ്ടു വന്ന ചന്ദ്രിക പുതിയ കാലത്തിന് അനുയോജ്യമായ രീതിയില്‍ ജനപിന്തുണയോടെ മുന്നേറുമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് ഗവേണിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഉമ്മര്‍ പാണ്ടികശാല അധ്യക്ഷനായിരുന്നു