ആലപ്പുഴയില്‍ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ മുഖ്യപ്രതിയുടെ മൊഴിയിലുള്ള സിനിമ താരങ്ങള്‍ക്ക് നോട്ടീസ് നല്‍കും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാവും അന്വേഷണ സംഘം നോട്ടീസ് നല്‍കുക. മുഖ്യപ്രതിയായ തസ്ലീമ സുല്‍ത്താനയും താരങ്ങളും തമ്മിലുള്ള സന്ദേശങ്ങള്‍ എക്‌സൈസിന് ലഭിച്ചിട്ടുണ്ട്. പ്രതിയും താരങ്ങളും ഒരുമിച്ചിരുന്ന് പലതവണ ലഹരി ഉപയോഗിച്ചതായും മൊഴിയിലുണ്ട്.
പ്രമുഖ താരങ്ങള്‍ക്ക് ലഹരി കൈമാറിയെന്ന് തസ്ലീന സുല്‍ത്താന എക്‌സൈസിന് മൊഴി നല്‍കിയിരുന്നു. ഇവര്‍ക്കൊപ്പം മണ്ണഞ്ചേരി സ്വദേശിയായ ഫിറോസും ഉണ്ടായിരുന്നു. പ്രതികളെ കെണി ഒരുക്കി എക്‌സൈസ് സംഘം ഹൈബ്രിഡ് കഞ്ചാവുമായി ആലപ്പുഴയില്‍ എത്തിക്കുകയായിരുന്നു.
പ്രതിക്ക് സിനിമ മേഖലയിലെ പലരുമായും ബന്ധമുണ്ടെന്നും വിദേശത്ത് നിന്ന് എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് എറണാകുളത്ത് വിതരണം ചെയ്തുവെന്നും എക്‌സൈസ് കണ്ടെത്തിയിരുന്നു.