X

‘ആ ശ്വേത വേറെ, ഞാന്‍ തട്ടിപ്പിനിരയായിട്ടില്ല’; വിശദീകരിച്ച് നടി ശ്വേത മേനോന്‍

മുംബൈയില്‍ നടന്ന ബാങ്ക് തട്ടിപ്പില്‍ താനും ഇരയായെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് വ്യക്തമാക്കി നടി ശ്വേത മേനോന്‍. താന്‍ തട്ടിപ്പിനിരയാകുകയൊ പണം നഷ്ടപ്പെടുകയൊ ചെയ്തിട്ടില്ല. നടിയുടെ കയ്യില്‍ നിന്നും 57,636 രൂപ നഷ്ടമായെന്ന് ചില ദേശീയ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയോട് താരം തന്നെയാണ് പ്രതികരിച്ചത്.

കഴിഞ്ഞ ദിവസം മുംബൈയിലെ സ്വകാര്യ ബാങ്കില്‍ 40 അക്കൗണ്ട് ഉടമളെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയിരുന്നു. നടിയും അവതാരകയുമായ ശ്വേത മേമനും കബളിപ്പിക്കപ്പെട്ടവരിലുള്‍പ്പെടും. ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ചില ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ ശ്വേത മേമന് പകരം ശ്വേത മേനോനെയാണ് ടാഗ് ചെയ്തത്. ഇതോടെ നിരവധി ഫോണ്‍കോളുകളാണ് നടിക്ക് വന്നുകൊണ്ടിരുന്നത്. തുടര്‍ന്നാണ് താരം സാമൂഹ്യമാധ്യമത്തില്‍ വിശദീകരണ കുറിപ്പ് പ്രസിദ്ധീകരിച്ചത്.

webdesk14: