X
    Categories: CultureMoreViews

സ്ത്രീധനമാവശ്യപ്പെട്ട് ഭര്‍ത്താവ് യുവതിയെ ഫാനില്‍ കെട്ടിത്തൂക്കി മര്‍ദിച്ചു

ഷാജഹാന്‍പൂര്‍: സ്ത്രീധനമാവശ്യപ്പെട്ട് ഭര്‍ത്താവ് യുവതിയെ ഫാനില്‍ കെട്ടിത്തൂക്കി മര്‍ദിച്ചു. മര്‍ദനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവ് ദൃശ്യങ്ങള്‍ യുവതിയുടെ സഹോദരനടക്കമുള്ള ബന്ധുക്കള്‍ക്ക് അയച്ചുനല്‍കി. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് സംഭവം.

മാതാപിതാക്കളോട് 50,000 രൂപ വാങ്ങിനല്‍കാന്‍ ആവശ്യപ്പെട്ടാണ് ഭര്‍ത്താവ് മര്‍ദിച്ചതെന്ന് യുവതി ന്യൂസ് ഏജന്‍സിയോട് പറഞ്ഞു. ബെല്‍റ്റ് ഉപയോഗിച്ചാണ് ആദ്യം മര്‍ദിച്ചത്. ക്രൂരമായ മര്‍ദനത്തെ തുടര്‍ന്ന് ബോധം പോയപ്പോള്‍ ദുപ്പട്ട ഉപയോഗിച്ച് ഫാനില്‍ കെട്ടിത്തൂക്കി മര്‍ദിക്കുകയായിരുന്നു. നാല് മണിക്കൂറോളം ഭര്‍ത്താവ് മര്‍ദിച്ചതായി യുവതി പറഞ്ഞു. ബോധം വീണ്ടെടുക്കുമ്പോള്‍ താന്‍ ഫാനില്‍ കെട്ടിത്തൂക്കിയ നിലയിലായിരുന്നുവെന്ന് മര്‍ദനത്തിനിരയായ യുവതി മാധ്യമങ്ങളോട് പറഞ്ഞു.

വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഭര്‍ത്താവ് കുടുംബവും ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: