X

ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ഭര്‍ത്താവ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

 

ഇരിങ്ങാലക്കുട. വീട്ടമ്മയെവെട്ടി കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് വീട്ടിനുളളില്‍ തൂങ്ങി മരിച്ചു. ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ പോലീസ് സ്റ്റേഷനു സമീപം വാടക വീട്ടിലാണ് സംഭവം. മാള സ്വദേശി കുട്ടപ്പശ്ശേരി വീട്ടില്‍ ഇമ്മാനുവേല്‍ (68),മേഴ്സി (64) എന്നിവരെയാണ് വെളളിയാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.അമേരിക്കയിലുളള മൂത്ത മകളുടെ അടുത്തേക്കു ഭാര്യ പോകുന്നതിനെ കുറിച്ചുളള കലഹമാണ് കൊലപാതത്തില്‍ കലാശിച്ചതെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. വെളളിയാഴ്ച്ച രാവിലെ വീട്ടില്‍ പാല്‍ കൊണ്ടു വന്ന യുവാവാണ് ഇമ്മാനുവേല്‍ തൂങ്ങി മരിച്ചതായി കണ്ടത്. തുറന്നു കിടന്നിരുന്ന ജനലിന്റെ കര്‍ട്ടണ്‍ നിങ്ങി കിടന്നിരുന്നു. ഉടനെ പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തി വീടു തുറന്നു പറിശോധിച്ചപ്പോഴാണ് മര്രൊരു മുറിയില്‍ ഭാര്യ മേഴ്സിയുടെ രക്തം പുരണ്ട മ്യതദേഹം കണ്ടെത്തിയത്. ആന്ധ്ര പോലീസില്‍ സബ്ബ് ഇന്‍സ്പെക്ടര്‍ ആയിരുന്നു ഇമ്മാനുവേല്‍. ഭാര്യ മേഴ്സി ഇരിങ്ങാലക്കുടയിലെ സ്വകാര്യ സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി അദ്ധ്യാപികയായിരുന്നു. സര്‍വ്വീസില്‍ നിന്നും വിരമിച്ച ഇരുവരും വിശ്രമ ജീവിതം നയിക്കുകയായിരുന്നു. ആസാദ് റോഡിനു സമീപം ഇവരുടെ പുതിയ വീടിന്റെ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുകയാണ്. നാലു പെണ്‍മക്കളില്‍ മൂന്നു പേരും വിവാഹിതരാണ്. ഇളയമകള്‍ ബാംഗ്ലൂരില്‍ ഐ.ടി. ഉദോഗസ്ഥയാണ്. അമേരിക്കയിലുളള മൂത്ത മകളുടെ അടുത്തേക്കു പോകുന്നതിനെ ഇമ്മാനുവേല്‍ വിലക്കിയതായി പരയപ്പെടുന്നു.ഇതേ തുടര്‍ന്നുളള തര്‍്ക്കത്തിനിടയില്‍ ദേഷ്യം വന്ന ഭര്‍ത്താവ് ഭാര്യയെ വെട്ടു കത്തി കൊണ്ടു വെട്ടി. ഭാര്യ മരിച്ചു വീഴുന്നുതു കണ്ട ഭര്‍ത്താവ് ആത്മഹത്യ കുറിപ്പ് എഴുതി വെച്ച് തൂങ്ങി മരിച്ചതാകാമെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ഇവര്‍ തമ്മില്‍ കൂടുംബ വഴക്കോ മറ്റു പ്രശ്നങ്ങളോ ഇല്ലാതിരിക്കേ പെട്ടെന്നുണ്ടായപ്രകോപനമാചിരിക്കണം ഈ ദാരുണ സംഭവത്തിനു കാരണമെന്ന നിഗമനത്തിലാമ് ഇരിങ്ങാലക്കുട പോലീസ്. വീടിന്റെ വാതില്‍ അകത്ത് നിന്ന് കുറ്റിയിട്ടിരുന്നു. മരണത്തെ കുറിച്ച് മറ്റു ദുരുഹതകള്‍ ഒന്നു തന്നെയില്ലെന്ന് ബന്ധുക്കളും പോലീസും പറയുന്നു. ഇരിങ്ങാലക്കുട സര്ഡക്കിള്‍ ഇന്‍സ്പെക്ടര്‍ എം.കെ. സുരേഷ്, എസ്.ഐ. കെ.എസ്.സുശാന്ത് എന്നിവര്‍ സ്ഥലത്തെത്തി മേല്‍ നടപടി സ്വീകരിച്ചു. ഷിനിത, ഷാനിത,ഷിബാത,ഷിജിത എന്നിവര്‍ മക്കളും സോണി,വിനിക്,ജിതില്‍ എന്നിവര്‍ മരുമക്കളുമാണ്

chandrika: