ഭര്‍ത്താവിനെ ക്വട്ടേഷന്‍ നല്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും ആണ് സുഹൃത്തുമടക്കം മൂന്നു പേര് പിടിയില്‍. ഡല്‍ഹി ദരിയാഗഞ്ചിലാണ് സംഭവം. സേബ ഖുറേഷി (40), ഷുഹൈബ് (29), വിനീത് ഗോസ്വാമി (29) എന്നിവരാണ് പിടിയിലായത്. സേബ ഖുറേഷിയുടെ ഭര്‍ത്താവ് മൊയ്നുദ്ദീന് ഖുറേഷി (47) ആണ് കൊല്ലപ്പെട്ടത്.
ഭര്‍ത്താവിനെ ഒഴിവാക്കി കാമുകനുമൊന്നിച്ച് ജീവിക്കാനാണ് മൂന്നു മക്കളുടെ അമ്മയായ സേബ ക്വട്ടേഷന്‍ നല്‍കിയത്. കാമുകന് ഷുഹൈബുമായി ചേര്‍ന്ന് വിനീത് ഗോസ്വാമിക്ക് ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. ഈ മാസം 17ന് രാത്രി 10 മണിയോടെയാണ് റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായാ മൊയ്നുദ്ദീന് ഖുറേഷി ദരിയാഗഞ്ചില്‍ വെച്ച് വെടിയേറ്റ് മരിച്ചത്. ഫേസ്ബുക്കിലൂടെ രണ്ട് വര്‍ഷം മുമ്പാണ് സേബയും ഷുഹൈബും പരിചയത്തിലായത്. തുടര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയാല്‍ ഷുഹൈബുമൊത്ത് ജീവിക്കാമെന്ന് സേബ ഉറപ്പ് നല്‍കിയിരുന്നതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ശ്വേത ചൗഹാന് പറഞ്ഞു.