X
    Categories: indiaNews

ചെന്നൈയില്‍ ആളുകള്‍ നോക്കി നില്‍ക്കെ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി

ചെന്നൈയില്‍ ആളുകള്‍ നോക്കി നില്‍ക്കെ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. മേടവാക്കത്ത് ഒരു ബ്യൂട്ടിപാര്‍ലറിലെ ജീവനക്കാരിയായജ്യോതി (37) ആണ് മരിച്ചത്. ജ്യോതിയുടെ ഭര്‍ത്താവ് മണികണ്ഠനെ (42) പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ശനിയാഴ്ചയാണ് സംഭവം നടന്നത്.

ഏഴ് വര്‍ഷം മുമ്പാണ് ജ്യോതി മണികണ്ഠനുമായി വേര്‍പിരിഞ്ഞത്. ഇതിന് ശേഷം മൂന്ന് ആണ്‍മക്കളോടൊപ്പം മേടവാക്കത്തേക്ക് താമസം മാറിയതായിരുന്നു ജ്യോതി. ശബരിമലയില്‍ നിന്ന് മടങ്ങിയെത്തിയ മണികണ്ഠന്‍ പ്രസാദം നല്‍കാന്‍ എന്ന് പറഞ്ഞാണ് വിളിച്ചു വരുത്തിയത്. നേരില്‍ കണ്ടതിനു ശേഷം ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായതായി പൊലീസ് അറിയിച്ചു. തുടര്‍ന്ന് ആക്രമണം തടയുന്നതിനിടെ മണികണ്ഠനെ ചെരിപ്പൂരി അടിച്ച ശേഷം യുവതി സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.

പിന്നീട് കൃഷ്ണമൂര്‍ത്തിയുമായി മണികണ്ഠനെ കാണാന്‍ ജ്യോതി തിരികെ എത്തുകയായിരുന്നു. ആ സമയം മണികണ്ഠന്‍ മദ്യപിച്ച് നിലയിലായിരുന്നു. ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടായതിന് പിന്നാലെ മണികണ്ഠന്‍ ജ്യോതിയേയും കൃഷ്ണമൂര്‍ത്തിയേയും ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ കൃഷ്ണമൂര്‍ത്തിയേയും ജ്യോതിയേയും ആശുപത്രിയിലെത്തിച്ചെങ്കിലും ജ്യോതിയുടെ ജീവന്‍ രക്ഷിക്കാനായില്ല. നിലവില്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് കൃഷ്ണമൂര്‍ത്തി.

webdesk18: