കണ്ണൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

കണ്ണൂർ: പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. പേരാവൂർ മുണ്ടക്കൽ ലില്ലിക്കുട്ടി (60) ആണ് മരിച്ചത്. ഭർത്താവ് ജോണാണ് ലില്ലിക്കുട്ടിയെ വെട്ടിയത്. ആക്രമണത്തിനിടെ ഇവരുടെ മകന്റെ ഭാര്യാ സഹോദരനും വെട്ടേറ്റു.

ജോണിന് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് സംശയിക്കുന്നത്. ഇവരുടെ വീട്ടില്‍ കുടുംബ പ്രശ്‌നങ്ങളുണ്ടാകാറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇന്ന് വീട്ടില്‍ വഴക്കുണ്ടായെന്നും ജോണ്‍ കത്തിയെടുത്ത് ഭാര്യയുടെ കഴുത്തിന് വെട്ടുകയായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു.

ഇന്ന് വൈകീട്ടാണ് സംഭവം. കൂടുകൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. ആക്രമണത്തിന്റെ പിന്നിലെ കാരണവും വ്യക്തമല്ല. സംഭവത്തിൽ പേരാവൂർ പൊലീസ് കേസെടുത്തു. കൂടുതൽ കാര്യങ്ങൾ സംബന്ധിച്ചു അന്വേഷിക്കുകയാണെന്നു പൊലീസ് വ്യക്തമാക്കി.

webdesk14:
whatsapp
line