X
    Categories: indiaNews

ഗുജറാത്തില്‍ ജനമധ്യത്തില്‍ ഭാര്യയെ നഗ്‌നയാക്കി മര്‍ദിച്ച് ഭര്‍ത്താവും കൂട്ടുകാരും; വിഡിയോ സമൂഹമാധ്യമങ്ങളില്‍

ജനത്തിരക്കുള്ള സ്ഥലത്ത് വെച്ച് ഭാര്യയെ അതിക്രൂരമായി മര്‍ദ്ദിച്ച് അവശയാക്കിയ ശേഷം പൂര്‍ണ്ണ നഗ്‌നയാക്കി ഭര്‍ത്താവ്. ഗുജറാത്തിലെ ദാഹോദിലാണ് സംഭവം. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. സംഭവം വ്യാപകമായി പ്രചരിച്ചതോടെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ഞായറാഴ്ചയാണ് അതിക്രമം ഉണ്ടായത്. ഭര്‍ത്താവുമായി അകന്നു കഴിയുകയാണ് യുവതി. നാല് കുട്ടികളെയും ഉപേക്ഷിച്ചു മറ്റൊരു യുവാവിന് ഒപ്പമാണ് യുവതി ഇപ്പോള്‍ താമസിക്കുന്നത്. ഇതില്‍ കടുത്ത അമര്‍ഷത്തിലായിരുന്നു ഭര്‍ത്താവ്.

ഭര്‍ത്താവും മൂന്നുപേരും യുവതിയെ തട്ടിക്കൊണ്ടു പോയ ശേഷമാണ് ഇത്തരത്തില്‍ ആക്രമത്തിന് ഇരയാക്കിയത്.

webdesk11: