ജവാദ് ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് ട്രെയിനുകള്‍ റദ്ദാക്കി. തിരുവനന്തപുരം ഷാലിമാര്‍ ബൈവീക്‌ലി സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍, കന്യാകുമാരി ദിബ്രുഗഡ് വീക്കിലി വിവേക് എക്‌സ്പ്രസ് എന്നീ രണ്ട് ട്രെയിനുകളാണ് റദ്ദാക്കിയത്.
ആന്‍ഡമാനിലും തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലുമായി ശക്തിയേറിയ ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നുണ്ട്. ഇത് അടുത്ത 12 മണിക്കൂറില്‍ തീവ്രന്യൂനമര്‍ദമാകും. മധ്യബംഗാള്‍ ഉള്‍ക്കടലില്‍ വെച്ച് ജവാദ് വീണ്ടും ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറാനാണ് സാധ്യത.
ഡിസംബര്‍ നാലോടെ ആന്ധ്ര, ഒഡീഷ തീരത്തു കൂടി ചുഴലിക്കാറ്റ് വടക്കന്‍ കര തൊടുമെന്നാണ് വിലയിരുത്തല്‍. ഇത് കണക്കിലെടുത്താണ് ട്രെയിനുകള്‍ റദ്ദാക്കിയത്.
ഒഡീഷയില്‍ ഡിസംബര്‍ മൂന്ന് മുതല്‍ മഴ മുന്നറിയിപ്പുണ്ട്. തീരപ്രദേശത്ത് കനത്ത മഴ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. 90 കിലോമീറ്റര്‍ വേഗതയില്‍ മണിക്കൂറില്‍ കാറ്റടിക്കാനും സാധ്യത കൂടുതലാണ്.