X

മോദിയുടെ തെരഞ്ഞെടുപ്പ് റാലി; ഇടിച്ചു നിരത്തിയത് 300 കുടിലുകള്‍

മാനസസരോവറില്‍ തകര്‍ത്തെറിഞ്ഞ വീടുകളുടെ അവശിഷ്ടങ്ങളും ബിജെപിയുടെ കൊടി തോരണുകളും കാണാം

ജയ്പൂര്‍: പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്ക് വേദിയൊരുക്കാനായി ജയ്പ്പൂരിലെ മാനസസരോവറില്‍ തകര്‍ത്തെറിഞ്ഞത് 300 വീടുകള്‍. ഒരു ചേരി അപ്പാടെ വേദിക്കായി പൊളിച്ച് നീക്കിയതായി ‘ദി വയര്‍’ റിപ്പോര്‍ട്ട് ചെയ്തു.

മെയ് ദിനത്തില്‍ നടന്ന റാലിയ്ക്ക് വേണ്ടിയാണ് ഞായറാഴ്ച ചേരി പൊളിച്ചു മാറ്റാന്‍ പൊലീസ് ബുള്‍ഡോസറുകളുമായി എത്തിയത്. ഉടന്‍ തന്നെ ഇടിച്ച് നിരത്താന്‍ ആരംഭിക്കുകയും ചെയ്തതോടെ അത്യാവശ്യ സാധനങ്ങള്‍ പോലും എടുത്തു മാറ്റാന്‍ താമസക്കാര്‍ക്ക് ആയില്ല.

വീട് ഒഴിഞ്ഞു പോകാന്‍ കുറച്ച് സമയം മാത്രമായിരുന്നു ആളുകള്‍ക്ക് നല്‍കിയിരുന്നത്. പൊലീസ് തങ്ങളെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നെന്നും ആളുകള്‍ പറഞ്ഞു. റാലി നടക്കുമ്പോള്‍ വേദിയുടെ ഭാഗത്ത് കണ്ടു പോകുരുതെന്ന് ഭീഷണിപ്പെടുത്തിയതായും കുടിയിറക്കപ്പെട്ടവര്‍ പറഞ്ഞു. തങ്ങളുടെ സാധനങ്ങളെല്ലാം റോഡ്‌സൈഡില്‍ കൂട്ടിയിട്ടിരിക്കുകയാണ് അവരിപ്പോള്‍.

അതേസമയം ചേരിയില്‍ നിന്നും കുടിയൊഴിപ്പിച്ചെന്ന പ്രദേശവാസികളുടെ വാദം തള്ളിയ പൊലീസ് ഒറ്റ വീടുകള്‍ പോലും തങ്ങള്‍ തകര്‍ത്തിട്ടില്ലെന്നും സുരക്ഷയുടെ പേരില്‍ ചിലരെ പരിശോധിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പൊലീസിന്റെ വാദം.

chandrika: