വാഷിങ്ടണ്‍: മനുഷ്യന്റെ ചിന്തകളെ കമ്പ്യൂട്ടറിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്ന ന്യൂറാലിങ് സാങ്കേതികവിദ്യ മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങി ഇലോണ്‍ മസ്‌ക്. മനുഷ്യന്റെ തലയോട്ടിയിലാണ് ബ്രെയിന്‍ ഇംപ്ലാന്റ് സ്ഥാപിക്കുന്നത്. ആറ് വര്‍ഷം നീണ്ട പരീക്ഷണത്തിന് വിധേയരാകാന്‍ തയാറുള്ളവരില്‍നിന്ന് കമ്പനി അപേക്ഷ ക്ഷണിച്ചു. ഇതുവരെ മൃഗങ്ങളില്‍ മാത്രമാണ് ഇത് പരീക്ഷിച്ചത്. ഈ സാങ്കേതികവിദ്യക്കെതിരെ ഇതിനകം കടുത്ത വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.