X

‘എ.വി ജോര്‍ജ്ജിനെ സ്ഥലം മാറ്റിയത് ശരിയായില്ല’; നിലപാട് ആവര്‍ത്തിച്ച് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ രൂക്ഷവിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി.മോഹന്‍ദാസ്. തന്റെ പരാമര്‍ശങ്ങള്‍ ഒന്നും സര്‍ക്കാറിനെതിരെ ആയിരുന്നില്ലെന്നും താന്‍ പരിധി വിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

എ.വി ജോര്‍ജ്ജിനെ പരിശീലന ക്യാമ്പിലേക്ക് മാറ്റിയത് ശരിയായില്ലെന്നും ഇതിനെതിരെയാണ് താന്‍ വിമര്‍ശനമുന്നയിച്ചതെന്നും മോഹന്‍ദാസ് പറഞ്ഞു. കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നതിലും ഭരണഘടന നീതി നിഷേധിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും കമ്മീഷന്‍ ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു. എത്ര വലിയ ഉദ്യോഗസ്ഥനായാലും ശ്രീജിത്ത് വിഷയത്തില്‍ ചെയ്തത് തെറ്റാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അന്വേഷണം തൃപ്തികരമല്ലെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി കമ്മീഷനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയത്.

chandrika: