ന്യൂഡല്‍ഹി: പ്രമുഖ ന്യായാധിപനും മനുഷ്യാവകാശ പ്രവര്‍ത്തകനും സച്ചാര്‍ കമ്മിറ്റി അധ്യക്ഷനുമായിരുന്ന രജീന്ദര്‍ സച്ചാര്‍ (94) അന്തരിച്ചു. വാര്‍ദ്ധക്യ സഹജ രോഗങ്ങളെ തുടര്‍ന്ന ഡല്‍ഹിയിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.
ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ആയിരുന്നു രജീന്ദര്‍ സച്ചാര്‍ മനുഷ്യാവകാശ സംരക്ഷണത്തിന് ഏറെ പ്രാമുഖ്യം കൊടുത്തിരുന്ന ആളായിരുന്നു. ന്യൂനപക്ഷങ്ങുടേയും ദുര്‍ബലരുടെയും മനുഷ്യാവകാശങ്ങള്‍ക്കായി നിരന്തരം പോരാടിയിരുന്നു അദ്ദേഹത്തിന്റെ നിലപാടുകള്‍ ഇന്ത്യന്‍ രാഷ്ടീയത്തില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്.
യു.പി.എ ഭരണത്തില്‍ ന്യൂനപക്ഷങ്ങളെ കുറിച്ച് പഠനം നടത്താന്‍ അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ആയിരുന്ന രജീന്ദര്‍ സച്ചാറിനെയായിരുന്നു നിയോഗിച്ചിരുന്നത്. രജീന്ദര്‍ സച്ചാറിനെ കീഴില്‍ നിയോഗിച്ചിരുന്ന ഈ ഏഴംഗ സമിതിയാണ് ഇന്ത്യയിലെ മുസ്ലിം സമുദായത്തിന്റെ യഥാര്‍ത്ഥ ചിത്രം വരച്ചു കാട്ടുന്ന സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവന്നത്.
ഇന്ത്യയിലെ ന്യൂനപക്ഷ സമുദായത്തിന്റെ സാമ്പത്തിക, വിദ്യാഭ്യാസ, സാമൂഹിക അവസ്ഥയെ കുറിച്ചുള്ള 403 പേജുളള സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് 2006 നവംബറിലാണ് സമര്‍പ്പിച്ചത്.
മുസ്‌ലിംങ്ങള്‍ക്കിടയിലെ പിന്നോക്കാവസ്ഥ പ്രകടമാക്കിയ സച്ചാര്‍ സമിതിയുടെ കണ്ടെത്തലുകള്‍ രാജ്യത്തെ മുസ്‌ലിം അസമത്വത്തെ സംബന്ധിച്ചുള്ള പൊതു ചര്‍ച്ചകള്‍ക്ക് തുടക്കംകുറിക്കുന്നതായി.
പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാരെ അപേക്ഷിച്ച് മുസിലിംങ്ങള്‍ക്കിടയില്‍ കൂടുതല്‍ പിന്നോക്കാവസ്ഥ ഉണ്ടെന്ന കാര്യം സച്ചാര്‍ റിപ്പോര്‍ട്ടിലൂ
ടെയാണ് വെളിപ്പെട്ടത്. വിദ്യാഭ്യാസത്തില്‍ മന്ദീഭവിച്ചതിനുപുറമേ, ഭരണപരമായ കാര്യങ്ങളിലും പോലീസ് സേനയിലും മുസ്‌ലിംകളുടെ പ്രാതിനിധ്യവും കുറവാണെന്നും തീരുമാനങ്ങളെടുക്കുന്ന ഉദ്യോഗ സ്ഥാനങ്ങളില്‍ അത് പ്രത്യേകിച്ച് ദുര്‍ബലമാണെന്നും കണ്ടെത്തിയിരുന്നു. ന്യൂനപക്ഷങ്ങളുടെ പ്രശ്‌നത്തിന്റെ ആഴവും അടിയന്തിരവും ഊന്നിപ്പറഞ്ഞുകൊണ്ട്, സമകാലിക ജീവനക്കാരുടെ എല്ലാ മേഖലകളിലും വിവേചനത്തിന്റെ പരാതി പരിഹരിക്കാനുള്ള നിയമ സംവിധാനത്തിന് ഒരു സമഗ്ര അവസര കമ്മീഷന്‍ രൂപീകരിക്കാനും സച്ചാര്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു.
1952 ഏപ്രിലിലെ അഭിഭാഷകനായി പ്രവര്‍ത്തിച്ച സച്ചാര്‍ 1960 മുതല്‍ സുപ്രീംകോടതിയില്‍ തുടക്കം കുറിച്ചു. ഒരു ദശാബ്ദത്തിനു ശേഷം 1972 ജൂലായില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായി. തുടര്‍ന്ന് 1985 ഓഗസ്റ്റില്‍ ഡല്‍ഹി ഹൈക്കോടതിചീഫ് ജസ്റ്റിസായി സച്ചാര്‍ നിയമിതനായി.
1985 ആഗസ്റ്റ് 6 മുതല്‍ 1985 ഡിസംബര്‍ 22 വരെ ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചു.
ന്യായാധിപ സ്ഥാനത്ത് നിന്നും വിരമിച്ച ശേഷം അദ്ദേഹം മനുഷ്യാവകാശ പ്രസ്ഥാനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിച്ച് വരുകയായിരുന്നു. പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (പി.യു.സി.എല്‍) അധ്യക്ഷനായിരുന്നു അദ്ദേഹം. കശ്മീരിനെ കുറിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്.