കൊല്ലം: രാത്രിയില്‍ യാത്രക്കാരെ പെരുവഴിയില്‍ ഇറക്കി വിടുന്ന കെഎസ്ആര്‍ടിസി നടപടിക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. രാത്രി സമയത്ത് യാത്ര ചെയ്യുന്ന സ്ത്രീകളേയും കുട്ടികളേയും മുതിര്‍ന്ന പൗരന്‍മാരേയും പെരുവഴിയില്‍ ഇറക്കി വിടുന്ന സംഭവങ്ങള്‍ ഇനി ഉണ്ടാവരുതെന്ന് കെഎസ്ആര്‍ടിസിക്ക് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. കൊല്ലം കടപ്പാക്കട സ്വദേശി കെപി രാധാകൃഷ്ണന്റെ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍.
ഇത്തരം സംഭവങ്ങള്‍ മേലില്‍ ആവര്‍ത്തിക്കരുതെന്നും ഇനി ഒരിക്കല്‍ കൂടി ഇത്തരം കേസ് റിപ്പോര്‍ട്ട് ചെയ്യുന്ന പക്ഷം ഉത്തരവാദികളായ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു. ഇനി മേല്‍ ഈ തരം നടപടിയുണ്ടായാല്‍ വിവരം മനുഷ്യാവകാശ കമ്മീഷനെ അറിയിക്കണമെന്നും കെഎസ്ആര്‍ടിസി എംഡിയോട് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചു.
മനുഷ്യാവകാശ കമ്മിഷന്‍ അംഗം വി.കെ.ബീനാകുമാര്‍ ആണ് കെഎസ്ആര്‍ടിസി എംഡിക്ക് ഈ ഉത്തരവ് നല്‍കിയത്.