കുട്ടികളുണ്ടാകാത്തതിന് മന്ത്രവാദം നടത്തി മനുഷ്യാസ്ഥി തീറ്റിച്ചതായി പരാതി. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. അമാവാസിരാത്രികളില്‍ യുവതികള്‍ക്ക് മനുഷ്യാസ്ഥി തീറ്റിച്ചാല്‍ കുഞ്ഞുണ്ടാകുമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സംഭവം. വീഡിയോ കോളിലൂടെയായിരുന്നു മന്ത്രവാദിയുടെ നിര്‍ദേശം. വിദ്യാഭ്യാസമുള്ള കുടുംബത്തിലെയുവതിയാണ് ഇതിനിരയായത്. മനുഷ്യാസ്ഥി പൊടിച്ച് തീറ്റിക്കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിന്റെ വീട്ടുകാരടക്കം ഏഴുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മനുഷ്യാസ്ഥി തീറ്റിച്ചു; മന്ത്രവാദി ഉള്‍പ്പെടെ ഏഴുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു
Tags: black magicpune
Related Post