ദോഹ: ലോകകപ്പ് കിരീട വിജയത്തിനൊപ്പം ഓരോ ടീമിനെയും കാത്തിരിക്കുന്നത് വന്‍ സമ്മാനത്തുക. ചാമ്പ്യന്‍മാരെയും റണ്ണറപ്പുകളെയും കൂടാതെ സെമി ഫൈനലിസ്റ്റുകള്‍ക്കും ക്വര്‍ട്ടര്‍ ഫൈനലിസ്റ്റുകള്‍ക്കുമടക്കം ഞെട്ടിക്കുന്ന തുകയാണ് സമ്മാനമായി ലഭിക്കാന്‍ പോകുന്നത്.
2500 കോടിയിലേറെ രൂപയാണ് ഖത്തര്‍ ലോകകപ്പില്‍ ടീമുകള്‍ക്കും താരങ്ങള്‍ക്കും ലഭിക്കുന്നത്. കിരീടമടിക്കുന്ന ടീമിന് ലഭിക്കുന്നത് 42 ലക്ഷം ഡോളറാണ്. ഇന്ത്യന്‍ രൂപയില്‍ 344 കോടി വരും. റണ്ണറപ്പുകള്‍ക്ക് 30 ലക്ഷം അഥവാ 245കോടി. മൂന്നാം സ്ഥനത്തിന് കിട്ടാനിരിക്കുന്നത് 27 ലക്ഷം ഡോളര്‍ അഥവാ 220 കോടി രൂപ. എന്നിങ്ങനെയാണ് സമ്മാനത്തുകയുടെ കണക്ക്. മറ്റ് സ്ഥാനക്കാര്‍ക്കും കണ്ണഞ്ചിപ്പിക്കുന്ന സമ്മാനത്തുകയാണ് ലഭിക്കാനിരിക്കുന്നത്.