X
    Categories: More

ഇതാണ് ഭാഗ്യം: മുഈന്‍ അലിയെ ഡി.ആര്‍.എസ് രക്ഷപ്പെടുത്തിയത് അഞ്ച് തവണ

ധാക്ക: ഡി.ആര്‍.എസ് സിസ്റ്റത്തിന് ഏറ്റവും കൂടുതല്‍ കടപ്പെട്ടത് ഇംഗ്ലണ്ടിന്റെ മുഈന്‍ അലിയായിരിക്കും. കാരണം മറ്റൊന്നുമല്ല. അഞ്ച് തവണയാണ് അലി ഈ വിക്കറ്റ് റിവ്യൂ സിസ്റ്റം വഴി ജീവന്‍വെച്ചത്. ഇതില്‍ ഷാക്കിബ് അല്‍ഹസന്റെ ഓവറില്‍ മാ്ത്രം മൂന്നു തവണയാണ് രക്ഷപ്പെട്ടത്. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിലാണ് രസകരമായ സംഭവം നടന്നത്. ഷാക്കിബ് എറിഞ്ഞ 26.4 ഓവറിലായിരുന്നു വിക്കറ്റിനായുള്ള മുറവിളി.

അമാന്തമൊന്നും കൂടാതെ അമ്പയര്‍ ധര്‍മസേന ഔട്ട് വിളിക്കുകയും ചെയ്തു. എന്നാല്‍ റിവ്യുവില്‍ ഔട്ടായിരുന്നില്ല. അടുത്ത ഓവര്‍ സാബിര്‍ റഹ്മാന്റെതായിരുന്നു. പിന്നീട് ലഞ്ചിന് പിരിഞ്ഞു. ശേഷം ആദ്യ ഓവര്‍ എറിഞ്ഞതും ഷാക്കിബ് അല്‍ ഹസന്‍. ഈ ഓവറിലാണ് അമ്പയറുടെ ‘പുറത്താക്കല്‍’ ഡി.ആര്‍.എസ് വഴി മുഈന്‍ അലിയെ രക്ഷപ്പെടുത്തിയത്. മത്സരത്തില്‍ 68 റണ്‍സ് നേടിയ അലി, മറ്റ് രണ്ടു റിവ്യൂവില്‍ നിന്ന് കൂടി രക്ഷപ്പെട്ടു. ഈ റിവ്യൂവിന് അപേക്ഷിച്ചത് ബംഗ്ലാദേശായിരുന്നു.  ഇതൊരു റെക്കോര്‍ഡാണ്. ആദ്യമായാണ് ഇങ്ങനെയൊരു നേട്ടം ഒരു ബാറ്റ്‌സ്മാന് ലഭിക്കുന്നത്.

വീഡിയോ കാണാം: 

Web Desk: