മുംബൈ: ഇ-മെയില്‍ സന്ദേശങ്ങള്‍ അയച്ചു ശല്യം ചെയ്തതിന് നടി കങ്കണ റണൗട്ടിനെതിരെ റജിസ്റ്റര്‍ ചെയ്ത കേസില്‍ മുംബൈ ക്രൈംബ്രാഞ്ച് ഇന്ന് പരാതിക്കാരനായ നടന്‍ ഹൃതിക് റോഷന്റെ മൊഴിയെടുക്കും.
തന്റെ പേരിലുള്ള വ്യാജ ഇ-മെയില്‍ ഐഡിയില്‍ നിന്ന് ആരോ കങ്കണയ്ക്ക് ഇ-മെയില്‍ അയച്ചതായും മറുപടിയായി കങ്കണ നൂറുകണക്കിന് ഇ-മെയിലുകള്‍ അയച്ച് തന്നെ ഉപദ്രവിച്ചതായും ആരോപിച്ച് 2016ലാണ് ഹൃതിക് പരാതി നല്‍കിയത്.
പ്രാഥമിക അന്വേഷണത്തെത്തുടര്‍ന്ന്, കങ്കണയുടെ ഐഡിയില്‍ നിന്ന് ഇ-മെയിലുകള്‍ അയച്ചതായി നിഗമനത്തിലെത്തിയ പൊലീസ് കങ്കണയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. 2016ല്‍ സൈബര്‍ സെല്‍ ഹൃതിക്കിന്റെ ലാപ്ടോപ്പും ഫോണും പരിശോധിച്ചിരുന്നു. സൈബര്‍ സെല്‍ അന്വേഷിച്ച കേസ് 2020 ഡിസംബറില്‍ ഹൃതിക്കിന്റെ അഭിഭാഷകന്‍ മഹേഷ് ജെഠ്മലാനിയുടെ അഭ്യര്‍ഥന പ്രകാരമാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.