X
    Categories: CultureNewsViews

ഇന്ത്യയില്‍ വോട്ടിങ് മെഷീനില്‍ കൃത്രിമം നടത്തുന്നത് എങ്ങനെ? അമേരിക്കന്‍ സൈബര്‍ വിദഗ്ധന്റെ പരസ്യ പ്രകടനം ലണ്ടനില്‍


ന്യൂഡല്‍ഹി: ഇന്ത്യയില്‍ വോട്ടിങ് മെഷീനുകളില്‍ കൃത്രിമം നടത്തുന്നത് എങ്ങനെയെന്ന് തെളിയിക്കാന്‍ പരസ്യ പ്രകടനവുമായി അമേരിക്കന്‍ സൈബര്‍ വിദഗ്ധന്‍. യൂറോപ്പിലെ ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് അസോസിയേഷനാണ് വോട്ടിങ് മെഷീനുകളുടെ പോരായ്മ തുറന്നുകാട്ടുന്ന പ്രകടനത്തിന് നേതൃത്വം കൊടുക്കുന്നത്. ഇന്ത്യയില്‍ വോട്ടിങ് മെഷീനുകളുടെ നിര്‍മാണത്തില്‍ പങ്കാളിയായ ഒരാളാണ് ഈ വിദഗ്ധന്‍ എന്നാണ് ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ അവകാശപ്പെടുന്നത്.

സുരക്ഷാ കാരണങ്ങളാല്‍ ഇദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്താനാവില്ലെന്ന് ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ബി.ജെ.പി അധികാരത്തിലെത്തിയ ശേഷം വോട്ടിങ് മെഷീനുകളില്‍ വ്യാപകമായി ക്രമക്കേട് നടത്തുന്നതായി ആരോപണമുയര്‍ന്നിരുന്നു. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ആരോപണവുമായി രംഗത്ത് വന്നിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് രണ്ട് മാസങ്ങള്‍ മാത്രം ശേഷിക്കുന്ന അവസരത്തില്‍ വോട്ടിങ് മെഷീനില്‍ കൃത്രിമം നടന്നതായി തെളിയിക്കപ്പെട്ടാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെ ഇത് ബാധിക്കും. എന്നാല്‍ ഇത്തരമൊരു പരിപാടിയെ കുറിച്ച് അറിയില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: