X

നാലുവരി ദേശീയപാതകളില്‍ ഡ്രൈവര്‍മാര്‍ ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം; കേരളാ പൊലീസിന്റെ മുന്നറിയിപ്പ്

നാലുവരി ആറുവരി ദേശീയപാതകളില്‍ ഡ്രൈവര്‍മാര്‍ നിര്‍ബന്ധമായും പാലിക്കേണ്ട കാര്യങ്ങള്‍ പൊതുജനങ്ങളോട് വിശദീകരിച്ച് കേരളാ പൊലീസ്. കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

നാലുവരി,ആറുവരി ദേശീയപാതകളില്‍ ഡ്രൈവര്‍മാര്‍ ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും പാലിക്കേണ്ടതാണ്. ചരക്ക് വാഹനങ്ങള്‍, സര്‍വീസ് ബസുകള്‍, ഓട്ടോറിക്ഷ, ഇരുചക്ര വാഹനങ്ങള്‍ തുടങ്ങിയ വേഗപരിധി കുറഞ്ഞ വാഹനങ്ങള്‍ ഇടത് ട്രാക്കിലൂടെ മാത്രമേ സഞ്ചരിക്കാവൂ. മുന്നിലുള്ള വാഹനത്തെ മറികടക്കുമ്പോള്‍ മാത്രമേ വലത് ട്രാക്കിലേക്ക് കയറാന്‍ പാടുള്ളൂ. തുടര്‍ന്ന് ഇടത് ട്രാക്കില്‍ തന്നെ യാത്ര തുടരണം. വേഗ പരിധി കൂടിയ കാര്‍, ജീപ്പ്, വാന്‍ തുടങ്ങിയവയ്ക്ക് യാത്ര ചെയ്യാനുള്ളതാണ് വലത് ട്രാക്ക്. വേഗത കുറച്ചാണ് പോകുന്നതെങ്കില്‍ ഈ വാഹനങ്ങളും ഇടത് ട്രാക്കിലൂടെ സഞ്ചരിക്കണം

Test User: