X

ബില്‍കീസ് ബാനു കേസിലെ പ്രതികളെ മോചിപ്പിച്ചത് എങ്ങനെ?: ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രീം കോടതി

ന്യൂഡല്‍ഹി: ബില്‍കീസ് ബാനു കൂട്ടബലാത്സംഗ, കൂട്ട കൊലപാതക കേസില്‍ ഗുജറാത്ത് സര്‍ക്കാറിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. പ്രതികള്‍ക്ക് മാപ്പു നല്‍കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറുകള്‍ ഏകപക്ഷീയ നിലപാടെടുക്കരുതെന്നും സമൂഹത്തെ പരിഷ്‌കരിക്കാനും പ്രതികളെ പുനരുദ്ധരിക്കാനുമുള്ള നീക്കം എല്ലാ പ്രതികള്‍ക്കും ലഭ്യമാകണമെന്നും കോടതി പറഞ്ഞു.

അതേ സമയം 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബില്‍കീസ് ബാനു കൂട്ടബലാത്സംഗ, കൂട്ട കൊലപാതക കേസില്‍ 11 പ്രതികളേയും തടവ് ശിക്ഷ പൂര്‍ത്തിയാകും മുമ്പ് വെറുതെ വിട്ട നടപടിയെ ഗുജറാത്ത് സര്‍ക്കാര്‍ കോടതിയില്‍ ന്യായീകരിച്ചു. കൊടും ക്രിമിനലുകള്‍ക്ക് പോലും മാനസാന്തരം വരാന്‍ അവസരം നല്‍കണമെന്ന് നിയമം പറയുന്നുണ്ടെന്ന് ഗുജറാത്ത് സര്‍ക്കാറിനായി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജു കോടതിയില്‍ പറഞ്ഞതിന് പ്രതികരണമായാണ് സുപ്രീം കോടതി തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മാത്രമല്ല ആനുകൂല്യം എല്ലാവര്‍ക്കും ലഭിക്കണമെന്ന് പറഞ്ഞത്.

webdesk11: