X

ധോണിയെ വാനോളം പുകഴ്ത്തി വീരേന്ദ്രര്‍ സെവാഗ്

 

ജൊഹന്നാസ്ബര്‍ഗ്ഗ്: മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയെ വാനോളം പുകഴ്ത്തി ഇന്ത്യന്‍ മുന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വിരേന്ദ്രര്‍ സെവാഗ്. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഏകദിനപരമ്പരയില്‍ മഹേന്ദ്ര സിങ് ധോണിയുടെ സാന്നിധ്യം ഇന്ത്യന്‍ ടീമിനെ കൂടുതല്‍ ശക്തരാക്കുമെന്ന പറഞ്ഞ സെവാഗ് വിക്കറ്റിനു പിന്നില്‍ ധോണിയുള്ളത് ടീമിന്റെ ഫീല്‍ഡിങ് മികവ് വര്‍ദ്ധിപ്പിക്കാന്‍ അദ്ദേഹത്തിനാവുമെന്നും ഇത് നിലവിലെ നായകന്‍ വിരാട് കോഹ് ലിയുടെ ജോലി എളുപ്പമാക്കുമെന്നും സെവാഗ് അഭിപ്രായപ്പെട്ടു .

അവസാന ടെസ്റ്റില്‍ ചരിത്ര വിജയം കരസ്ഥാമാക്കിയ ഇന്ത്യക്ക് മുന്‍ നായകന്‍ ധോണിയുടെ വരവോടെ ടീം കൂടുതല്‍ ശക്തി പ്രാപിക്കും. വിക്കറ്റിനു പിന്നില്‍ ധോണിയുണ്ടാവുമ്പോള്‍ ഫീല്‍ഡിങില്‍ തീരുമാനമെടുക്കാന്‍ കോഹ്‌ലിക്ക് എളുപ്പമാകും സത്യത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ ജോലിഭാരം ധോണിയുടെ വരവോടെ പാതി കുറയും. ഫീല്‍ഡിലെ തന്റെ കുറ്റങ്ങളും കുറവുകളും കോഹ്‌ലി പറഞ്ഞ് കൊടുക്കാന്‍ ധോണിയെപ്പോലൊരാള്‍ കൂടെ വേണം. അങ്ങനൊരാള്‍ ടെസ്റ്റ് ടീമില്‍ ഇല്ലാത്തതിന്റെ പല പ്രശ്‌നങ്ങളും നാം കാണുന്നുമുണ്ട്, എന്നാല്‍ ഏകദിനത്തില്‍ അത്തരം പ്രശ്‌നങ്ങള്‍ വിരാട് കോഹ്‌ലിയെ അലട്ടില്ല. ഫീല്‍ഡ് ചേഞ്ച് ചെയ്യാനും, ബോളിങില്‍ പരീക്ഷണങ്ങള്‍ നടത്താനും ധോണിയുടെ ഉപദേശങ്ങള്‍ കോഹ്‌ലിയെ സഹായിക്കും. വീരേന്ദ്രര്‍ സെവാഗ് അഭിപ്രായപ്പെട്ടു.

ടെസ്റ്റ് പരമ്പര 2-1ന് പരാജയപ്പെട്ട ടീം ഇന്ത്യ, ആദ്യ മൂന്ന് മത്സരങ്ങളില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ആതിഥേയരുടെ സൂപ്പര്‍ താരം എ ബി ഡിവില്ലേഴ്‌സിന്റെ അസാന്നിദ്ധ്യം മുതലെടുത്ത് ആദ്യത്തെ മൂന്ന് മത്സരത്തില്‍ രണ്ടെണ്ണമെങ്കിലും ജയിക്കാന്‍ ഇന്ത്യന്‍ ടീമിന് കഴിയണമെന്നും സേവാഗ് കൂട്ടിച്ചേര്‍ത്തു.

ആറു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരക്ക് ഇന്ത്യന്‍ സമയം ഇന്ന് വൈകീട്ട് നാലിന് ഡര്‍ബനില്‍ തുടക്കമാവും. ടെസ്റ്റ് പരമ്പരയില്‍ അവസാന മത്സരം ജയിച്ച ഇന്ത്യ, ഏകദിനത്തിലും ഈ വിജയം തുടരനാവും ശ്രമിക്കുക. അതേസമയം ഡിവില്ലേഴ്‌സിന്റെ പരുക്ക് ദക്ഷിണാഫ്രിക്കന്‍ ക്യാമ്പിനെ അലട്ടുന്നുണ്ട്.

chandrika: