വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം വേണമെന്നും എത്ര രക്തസാക്ഷികൾ ഉണ്ടായാൽ സർക്കാരിന്റെ കണ്ണ് തുറക്കുമെന്നും മാത്യു കുഴൽനാടൻ. ഏറെ ദുഃഖകരമായ രണ്ട് വാർത്തകൾ കൂടി വന്നിരിക്കുകയാണ്. മറ്റെല്ലാ കാര്യങ്ങളും മാറ്റി നിർത്തി സർക്കാർ വന്യ ജീവി പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ ഇന്ന് രണ്ടു മരണം കൂടിയാണ് സംഭവിച്ചത്. കോഴിക്കോടും തൃശൂരുമാണ് വന്യജീവി ആക്രമണം ഉണ്ടായത്. കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പാലാട്ട് അബ്രഹാം (70) ആണ് മരിച്ചത്. തൃശൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ തൃശ്ശൂർ വാച്ച്മരത്തെ ഊരു മൂപ്പൻ രാജന്റെ ഭാര്യ വത്സയും (62) മരിച്ചു.