X

എത്രനാള്‍ ജനങ്ങള്‍ സഹിക്കണം?; ബ്രഹ്മപുരത്ത് നിരീക്ഷണ സമിതിയെ നിയോഗിച്ച് ഹൈക്കോടതി

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തെ തുടര്‍ന്നുണ്ടായ പുക ഇനിയും എത്ര നാള്‍ സഹിക്കണമെന്ന ചോദ്യവുമായി ഹൈക്കോടതി. കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിയോടായിരുന്നു ചോദ്യം. ജഡ്ജിമാര്‍ക്കും ജീവനക്കാര്‍ക്കും പുക മൂലം തലവേദന അനുഭവപ്പെട്ടന്നും കോടതി പറഞ്ഞു.

സംഭവത്തില്‍ കലക്ടര്‍, ലീഗല്‍ സര്‍വീസ് അതോറിറ്റി അംഗങ്ങള്‍, പിസിബി അംഗങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി നിരീക്ഷണ സമിതിയെ കോടതി നിയോഗിച്ചു.

webdesk11: