ലോകത്ത് സാമ്പത്തിക ശക്തിയായി വളര്‍ന്നുകൊണ്ടിരുന്ന ഒരു രാജ്യത്തെ ഭരണ കെടുകാര്യസ്ഥത മൂലം എങ്ങനെ കൂപ്പുകുത്തിക്കാം എന്നത് മോദി ഭരണവുമായി ബന്ധപ്പെടുത്തി പഠനത്തിന് വിഷയമാക്കാമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്ത് വൈദ്യുത ക്ഷാമവും വിലവര്‍ധനയുമുള്‍പ്പടെ രൂക്ഷമായ പ്രതിസന്ധികള്‍ തുടര്‍ന്നുകൊണ്ടിരിക്കെയാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. ട്വിറ്റര്‍ വഴിയായിരുന്നു പ്രതികരണം.
പണപ്പെരുപ്പം, ഊര്‍ജ്ജ പ്രതിസന്ധി, തൊഴില്‍ പ്രതിസന്ധി, കര്‍ഷക പ്രതിസന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിഞ്ഞ 8 വര്‍ഷത്തെ ഭരണ കെടുകാര്യസ്ഥത, ഒരു സമയത്ത് ലോകത്ത് അതിവേഗം സാമ്പത്തിക ശക്തിയായി വളര്‍ന്നുകൊണ്ടിരുന്ന ഒരു രാജ്യത്തെ എങ്ങനെ തകര്‍ക്കാം എന്നതിനെപറ്റിയുള്ള ഒരു പഠനം”, എന്നാണ് രാഹുല്‍ ട്വീറ്റിറില്‍ കുറിച്ചത്.