റിയാദ്: സഊദി അറേബ്യയുടെ തലസ്ഥാനമായ റിയാദിന് നേരെ ഹൂതികള്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ അറബ് സഖ്യസേന തകര്‍ത്തു. ശനിയാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്.
അതേസമയം ഖമീസ് മുശൈത്ത്, ജിസാന്‍ എന്നിവ ലക്ഷ്യമിട്ടെത്തിയ രണ്ട് ഡ്രോണുകളും തകര്‍ത്തതായി അറബ് സഖ്യസേന വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍കി അല്‍ മാലികി അറിയിച്ചു.