പാലക്കാട് ഷൊര്‍ണൂര്‍ നഗരസഭയില്‍ പൂവന്‍കോഴിക്കെതിരെ വീട്ടമ്മയുടെ പരാതി. പാലക്കാട് ഷൊര്‍ണൂര്‍ നഗരസഭയില്‍ ചര്‍ച്ചയായിരിക്കുയാണ് പൂവന്‍കോഴി. അയല്‍വാസിയുടെ പൂവന്‍ കോഴി കാരണം തനിക്ക് ഉറക്കം കിട്ടുന്നില്ല എന്നാണ് ഇവരുടെ പരാതി. ശബ്ദമലിനീകരണം ഉണ്ടാക്കുന്നുവെന്നാണ് വീട്ടമ്മ നഗരസഭയില്‍ പരാതി നല്‍കിയത്.
അതിരാവിലെ കോഴി കൂവി തുടങ്ങും, ഇത് മൂലം ശരിയായ ഉറക്കം കിട്ടുന്നില്ല. കൂട് വൃത്തിയായി സൂക്ഷിക്കുന്നുമില്ല ഇതൊക്കെയാണ് പാലക്കാട് ഷൊര്‍ണൂര്‍ വാര്‍ഡ് കൗണ്‍സിലിന് മുന്നിലെത്തിയ വീട്ടമ്മയുടെ പരാതി. എന്നാല്‍ കൂട് വൃത്തിയാക്കുന്ന കാര്യം നഗരസഭ ആരോഗ്യവിഭാഗം ഏറ്റെടുത്തു.
അപ്പോഴും പ്രശ്നം കോഴിയുടെ കൂവലിന് പരിഹാരമായില്ല. കോഴി കൂവാതിരക്കാന്‍ കൗണ്‍സിലര്‍ക്ക് എന്ത് ചെയ്യാനാകും ഒടുവില്‍ ചര്‍ച്ച കൗണ്‍സിലിലുമെത്തി. ഭരണ പ്രതിപക്ഷ അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. തുടര്‍ന്ന് സ്ഥലത്ത് ചെന്ന് വിഷയം പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വിഭാഗത്തോട് അധ്യക്ഷന്‍ ആവശ്യപ്പെട്ടു.