വായ്പ തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് കിട്ടിയതിന് പിന്നാലെ ഗൃഹനാഥന്‍ തൂങ്ങിമരിച്ചു. പാലക്കാട് കള്ളിക്കാട് കെ എസ് എം മന്‍സിലില്‍ അയ്യൂബ് (60) ആണ് മരിച്ചത്.
മരുമകന്റെ ബിസിനസ് ആവശ്യത്തിനായി വീട് ഉള്‍പ്പെടെ ഈട് വെച്ച് 1.38 കോടി രൂപ വായ്പ എടുത്തിരുന്നു. ഇത് തിരിച്ചടവ് മുടങ്ങിയതിന് പിന്നാലെ ബാങ്ക് ജപ്തി നോട്ടീസ് നല്‍കി. തുടര്‍ന്ന് ഇന്ന് രാവിലെ തൂങ്ങിമരിക്കുകയായിരുന്നു.