രാവിലെ നടക്കാനിറങ്ങിയ ഗൃഹനാഥന്‍ വാഹനമിടിച്ച് മരിച്ചു. റിട്ട. ആര്‍.പിഎഫ് ഉദ്യോഗസ്ഥന്‍ അഞ്ചല്‍ അനീഷാനിലയത്തില്‍ ഷാഹുദ്ദീന്‍ (67) ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെയാണ് അപകടം. പച്ചക്കറിയുമായി വന്ന പിക്കപ്പ് ഇടിച്ചാണ് അപകടം ഉണ്ടായത്. ഇടിച്ചതിന് ശേഷം നിര്‍ത്താതെ പോയ വാഹനം നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടിച്ച് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
സംഭവസ്ഥലത്തെത്തിയ പൊലീസ് പിക്കപ്പ് ഡ്രൈവറെയും തമിഴ്‌നാട് രജിസ്ട്രഷനിലുള്ള വാഹനവും കസ്റ്റഡിയിലെടുത്തു. തലക്ക് മാരകമായി പരിക്കേറ്റ ഷാഹുദ്ദീനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.