കൊല്ലത്ത് ഹൗസ്‌ബോട്ടിന് തീപിടിച്ചു; വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി
കൊല്ലം: പന്‍മന കല്ലിട്ടകടവില്‍ ഹൗസ്‌ബോട്ടിന് തീപിടിച്ചു. ബോട്ടിലുണ്ടായിരുന്ന മൂന്നു വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി. വൈകുന്നേരം അഞ്ചരയോടെ ആയിരുന്നു തീപിടിത്തം. ഹൗസ്‌ബോട്ട് പൂര്‍ണമായും കത്തി നശിച്ചു.