X

വീട് നിര്‍മാണത്തില്‍ നിലം തിരഞ്ഞെടുക്കേണ്ടതെങ്ങനെ ?

വീട് എല്ലാവരുടെയും ചിരകാലസ്വപ്‌നമാണ്. എവിടെയാണ് വീട് നിര്‍മിക്കേണ്ടത്? നല്ല ലൊക്കേഷനായിരിക്കണം അതിനായി തിരഞ്ഞെടുക്കേണ്ടത്. കുട്ടികളുടെയും കുടുംബാംഗങ്ങളുടെയും സൗകര്യത്തിനാണ് പ്രാധാന്യം നല്‍കേണ്ടത്.അധികം നടക്കാതെയും പെട്ടെന്ന് പൊതുവാഹനം പിടിക്കാനാകുന്നതുമായിരിക്കണം വീടിരിക്കുന്ന സ്ഥലം. അതിനായി നാം ആദ്യം തെരഞ്ഞെടുക്കേണ്ടത് അധികം ഒറ്റപ്പെട്ടതല്ലാത്ത ഭൂമിയാണ്. പരിസരവാസികള്‍ വൃത്തിയും വെടിപ്പുമുള്ളവരായിരിക്കണം. അതേസമയം തന്നെ നല്ല പെരുമാറ്റവും പ്രധാനമാണ്. പെട്ടെന്ന ്മറ്റൊരിടത്തുനിന്ന് വരുന്നവരെ അന്നാട്ടുകാര്‍ സ്വീകരിക്കണമെന്നില്ല. എന്നാല്‍ ഒരാഴ്ചയോ ഒരുമാസമോ കൊണ്ട് നല്ല അയല്‍ക്കാരനാകാന്‍ നിങ്ങള്‍ക്ക് കഴിയും. ഇനി എങ്ങനെയാണ് ഭൂമി വാങ്ങേണ്ടത് എന്ന് നോക്കാം.

ഭൂമി എപ്പോഴും ചതുപ്പ് നിലത്തിലാകരുത് എന്നുറപ്പാക്കണം. ചതുപ്പിന് എത്രതന്നെ കല്ലിട്ടാലും ഉറപ്പ് കുറയും. ഉറച്ചതും പാറയുള്ളതുമായ ഭൂമിയാണ് തിരഞ്ഞെടുക്കേണ്ടത്. അവിടെ തറകെട്ടിയാല്‍ വീട് ഉലയാതെ ദീര്‍ഘകാലം നില്‍ക്കും. ഇതിനായി ആദ്യമേ തന്നെ ചെറിയൊരു ഭാഗത്ത് കുഴിച്ച് ബലം പരിശോധിക്കുക. വെള്ളക്കെട്ടുള്ളതും വയലും പരമാവധി ഒഴിവാക്കുകയാണ ്‌നല്ലത്. പറമ്പിനാണ് ഇന്ന് വിപണിയില്‍ വില കൂടുതല്‍. ഇതിന് കാരണം പെട്ടെന്ന ്‌വീട് പണിയാമെന്നതുതന്നെ.

വീട് പണിയുന്നതിന് മുമ്പ് എഞ്ചിനീയറെ കണ്ട് പ്ലാന്‍ വരപ്പിക്കണം. എന്നാല്‍ അതിനേക്കാള്‍ പ്രധാനമാണ് ഭൂമിയുടെ ഉറപ്പ് പരിശോധിക്കേണ്ടത്. തറനിര്‍മാണം അതുകഴിഞ്ഞേ തുടങ്ങാകൂ. വലിയ മണിമാളികകള്‍ വയല്‍ പ്രദേശങ്ങളില്‍ പണിത് നിര്‍മാണത്തിലിരിക്കെ തകര്‍ന്നുപോയത് നാം കാണുന്നുണ്ട്. ഇതിന് വേണ്ടത് നല്ലൊരു എഞ്ചിനീയറെ സമീപിക്കുകതന്നെ. ലോണ്‍ കിട്ടുന്നതിനും നല്ല ഭൂമിക്കാണ് ബാങ്കുകള്‍ വിപണിവില ഉയര്‍ത്തിക്കണക്കാക്കുക. ഭൂമിയുടെ ഉറപ്പിന് ഇനി ചെയ്യേണ്ടത് ആദ്യംതന്നെ അടിയില്‍ കോണ്‍ക്രീറ്റ് ചെയ്യുകയാണ്. കോണ്‍ക്രീറ്റ ്‌ചെയ്ത ശേഷമേ തറപണി തുടങ്ങാകൂ. കോളം വാര്‍ക്കാനും നല്ല ആഴത്തിലുള്ള കുഴി ആവശ്യമാണ്. സാധാരണഭൂമിയില്‍ രണ്ട്-രണ്ടര അടി താഴ്ചയില്‍ കുഴിയെടുക്കാം.

എന്നാല്‍ വയലുകളാണെങ്കില്‍ ഇത് മൂന്നും നാലും അടി താഴ്ചവേണം. കല്ലിലാണ് തറ പണിയുന്നതെങ്കില്‍ ആദ്യമേ തന്നെ നാല് മൂലക്കലും വലിയ കല്ലുകള്‍ ഇടാന്‍ ശ്രദ്ധിക്കണം. പണിക്കാര്‍ ഇത് ശ്രദ്ധിക്കണമെന്നില്ല. മുറികള്‍ വരുന്നയിടത്തും വലിയ കല്ലുകള്‍ ഇടണം. തറ കെട്ട് കഴിഞ്ഞാലുടന്‍ ബെല്‍റ്റ് വാര്‍ക്കാം. നാലിഞ്ച് കനത്തില്‍ മുതല്‍ മുകളിലോട്ട് എത്ര കനത്തിലും ആകാം. എന്നാല്‍ അധികം കനംവേണ്ട. കാശ് മുടക്കിയാല്‍ കരാറുകാരന് കാശ് കൂടുതല്‍ലഭിക്കുമെന്ന മാത്രമേ യുള്ളൂ. തറപ്പണി തീര്‍ന്നാല്‍ പിന്നീട് നല്ല നന വേണം. ഇനി ഒരു രണ്ടുമാസമെങ്കിലും തര ഉറയ്ക്കാന്‍ സമയം നല്‍കണം. ഇതിനിടയില്‍ തറ ഫില്ല് ചെയ്യാം.

 

Chandrika Web: