ബദിയടുക്ക പള്ളത്തടുക്കയിലെ അടച്ചിട്ട വീട്ടില്‍ വന്‍ കവര്‍ച്ച. 50 പവന് സ്വര്‍ണാഭരണങ്ങളാണ് മോഷ്ടിച്ചത്. നിഷാ മന്‍സിലില്‍ അബ്ദുള്‍ റസാഖിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.
ഞായറാഴ്ച്ച രാത്രിയാണ് സംഭവം. വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയ സമയത്തായിരുന്നു കവര്‍ച്ച. അടിച്ചിട്ടിരുന്ന വീടിന്റെ മുന്‍വശത്തെ വാതിലിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.