തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്ന് 10 പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ചു. രോഗ വ്യാപനം കുറഞ്ഞതിനെ തുടര്‍ന്ന് നാല് പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് ആകെ 688 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
മലപ്പുറം ജില്ലയിലെ കൂട്ടിലങ്ങാടി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 1, 4, 5, 6, 7, 10, 11, 12, 13, 15, 18, 19), പുലമന്തോള്‍ (1, 8, 13, 19), കൊടൂര്‍ (3, 15, 16, 19), പൂക്കോട്ടൂര്‍ (2, 4, 7, 8, 10, 15, 17, 18), മൊറയൂര്‍ (5, 10, 12, 13, 14, 16, 17), ആനക്കയം (1, 4, 5, 6, 7, 8, 11, 14, 16, 17, 18, 20, 21, 22, 23), പൊന്‍മല (1, 4, 7, 12, 14, 15, 16), കോട്ടക്കല്‍ മുന്‍സിപ്പാലിറ്റി (2, 3, 5, 6, 7, 8, 9, 11, 13, 14, 15, 20, 21, 22, 23, 25, 26, 29, 30, 31, 32), ഇടുക്കി ജില്ലയിലെ വെളിയമറ്റം (4 (സബ് വാര്‍ഡ്), 2, 3), പാലക്കാട് ജില്ലയിലെ ലക്കിടിപേരൂര്‍ (7) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
അതേസമയം സംസ്ഥാനത്ത് ഇന്ന് 5,457 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 4,702 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം വന്നത്. 7,015 പേര്‍ക്ക് രോഗം ഭേദമായി.