കടക്കെണിയില്‍ നടത്തിപ്പുകാര്‍. കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍ക്കൊപ്പം സംസ്ഥാനത്ത് സുഭിക്ഷ ഹോട്ടലുകളും അടച്ചു പൂട്ടലിലേക്ക്.സര്‍ക്കാര്‍ നല്‍കേണ്ട സബ്‌സിഡി മാസങ്ങളായി നല്‍കാത്തതിനാല്‍ ഹോട്ടല്‍ നടത്തുന്നവര്‍ ലക്ഷങ്ങളുടെ കടക്കെണിയിലായി. ഭക്ഷ്യ പൊതുവിതരണ വകുപ്പാണ് സബ്‌സിഡി അനുവദിക്കേണ്ടത്.മിതമായ നിരക്കില്‍ ഉച്ചഭക്ഷണം നല്‍കുന്നതിനാണ് സര്‍ക്കാര്‍ സുഭിക്ഷ ഹോട്ടല്‍ പദ്ധതി ആവിഷ്‌ക്കരിച്ചത്.
ഓരോ നിയമസഭ മണ്ഡലത്തിലും ഒന്നു വീതം തുടങ്ങാനായിരുന്നു തീരുമാനം. സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങള്‍ക്കാണ് നടത്തിപ്പ് ചുമതല. 20 രൂപ നിരക്കിലാണ് ഉച്ചയൂണ് നല്‍കുന്നത്. ഓരോ ഊണിനും സബ്‌സിഡിയായി 5 രൂപ സര്‍ക്കാര്‍ നല്‍കുമെന്നായിരുന്നു പ്രഖ്യാപനം.
പാഴ്‌സലായി നല്‍കുന്ന ഊണിന് 25 രൂപ ഈടാക്കാം. എന്നാല്‍ മാസങ്ങളായി ആര്‍ക്കും സബ്‌സിഡി ലഭിക്കുന്നില്ല. സാധനങ്ങള്‍ വാങ്ങാനും ജോലിക്കാര്‍ക്ക് ശമ്ബളം നല്‍കാനും കടം വാങ്ങുകയാണിവരിപ്പോള്‍. സാധനങ്ങളുടെ വിലക്കയറ്റവും ഇവരുടെ പ്രതിസന്ധി ഇരട്ടിയാക്കി.