അബുദാബി: അബുദാബിയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഗുണകരമായി മാറുന്നവിധം ഹോട്ടല്‍ മുറികള്‍ക്ക് വാടക കുറയുന്നു.
ടൂറിസം വകുപ്പ് ഈടാക്കുന്ന നികുതി ആറുശതമാനത്തില്‍നിന്നും നാലുശതമാനമാക്കി കുറച്ചുകൊണ്ട് ടൂറിസം വകുപ്പ് ഉത്തരവിട്ടു. ഇതോടെ സെപ്റ്റംബര്‍ ഒന്നുമുതല്‍ ഹോട്ടലുകളില്‍ നിരക്ക് കുറയും. കൂടാതെ മുനിസിപ്പാലിറ്റി ഓരോമുറിക്കും ഓരോ രാത്രിക്ക് ഈടാക്കുന്ന 15 ദിര്‍ഹവും ഇനിമുതല്‍ ഈടാക്കുകയില്ലെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.
കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ 189,442 പേരാണ് അബുദാബിയിലെ ഹോട്ടല്‍മു
റികളില്‍ അതിഥികളായെത്തിയത്. ഹോട്ടല്‍ മുറികളില്‍ താമസിക്കുന്നവരില്‍ അധികവും ഇന്ത്യയില്‍നിന്നുള്ള വിനോദസഞ്ചാരികളാണെന്ന് കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ വ്യക്തമാക്കുന്നു.