കൊച്ചി: കൊച്ചിയില്‍ ഭക്ഷണത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഹോട്ടലുടമയെ കുത്തിക്കൊലപ്പെടുത്തി. വൈറ്റില ജനത ജംഗ്ഷനിലെ ‘സിബിന്‍’ ഹോട്ടലിന്റെ ഉടമ ജോണ്‍സണ്‍ (48) ആണ് വാക്കേറ്റത്തെത്തുടര്‍ന്ന കൊല്ലപ്പെട്ടത്.
വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം നടന്നത്. ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചതുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന നിഗമനം പൊലീസിന്റേതാണ്. തമിഴ്‌നാട് സ്വദേശിയായ രതീഷ് എന്നയാളാണ് കൊല നടത്തിയതെന്ന് ദൃക്ഷിസാക്ഷികള്‍ പറയുന്നത്. പൊലീസ് ഇയാള്‍ക്ക് വേണ്ടി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
ഭക്ഷണത്തെച്ചൊല്ലിയുണ്ടായ സംസാരം വാക്കേറ്റത്തില്‍ കലാശിച്ചതോടെ ജോണ്‍സണ്‍ ഹോട്ടലില്‍ നിന്നിറങ്ങി. ഹോട്ടലിന് 15 മീറ്റര്‍ അകലെ ജോണ്‍സണ്‍ എത്തിയപ്പോഴായിരുന്നു രതീഷിന്റെ ആക്രമണമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. കുത്തിയ ശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടതായും ദൃക്‌സാക്ഷികള്‍ പറയുന്നു.
ആക്രമണം നടന്ന ഉടന്‍ സമീപത്തുള്ള സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചിരുന്നു. അവിടെ നിന്നും മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ജോണ്‍സണ്‍ മരിച്ചത്.