X

ആശുപത്രി ശുചിമുറി വൃത്തിഹീനം, ആശുപത്രി ഡീനിനെക്കൊണ്ട് വൃത്തിയാക്കിപ്പിച്ച് മഹാരാഷ്ട്ര എംപി

മഹാരാഷ്ട്രയിലെ നന്ദേഡ് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ച് എംപി ഹേമന്ത് പാട്ടീല്‍. രോഗികളുടെ കൂട്ടമരണം വാര്‍ത്തയായതിന് പിന്നാലെയാണ് സന്ദര്‍ശനം. വൃത്തിഹീനമായ ശുചിമുറികള്‍ കണ്ട് ക്ഷുഭിതനായ എംപി ആശുപത്രി സൂപ്രണ്ടിനെ കൊണ്ട് ശുചിമുറികള്‍ വൃത്തിയാക്കിപ്പിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ശങ്കര്‍റാവു ചവാന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ 48 മണിക്കൂറിനിടെ 31 പേരാണ് മരിച്ചത്. ഇതില്‍ 15 പേര്‍ നവജാതശിശുക്കളോ കുട്ടികളോ ആണ്. ആശുപത്രിയിലെ 71 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇതേത്തുടര്‍ന്നാണ് ആശുപത്രിയിലെ സാഹചര്യം വിലയിരുത്തുന്നതിനായി എംപി സന്ദര്‍ശിച്ചത്.

 

webdesk14: