തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ 62 ശതമാനം തീവ്ര പരിചരണ യൂണിറ്റുകളും(ഐ.സി.യു) ഗുരുതരാവസ്ഥയിലുള്ള രോഗികളാല്‍ നിറഞ്ഞു. ഇനി 38.7 ശതമാനം ഐ.സി.യു ബെഡുകള്‍ ആണ് ബാക്കിയുള്ളത്. കോവിഡ് വ്യാപനം ജീവന് ആപത്താകുന്ന രീതിയില്‍ തുടര്‍ന്നാല്‍ പലര്‍ക്കും ഐ.സി.യു സംവിധാനം ലഭിക്കാതെ മരിക്കുമെന്ന് ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
സര്‍ക്കാര്‍ ഹോസ്പിറ്റലുകളില്‍ നിലവിലുള്ളത് 2857 ഐസിയു ബെഡുകളാണ്. അതില്‍ 996 ബെഡുകള്‍ കോവിഡ് രോഗികളുടേയും 756 ബെഡുകള്‍ കോവിഡിതര രോഗികളുടേയും ചികിത്സയ്ക്കായി ഉപയോഗിക്കുകയാണ്.സര്‍ക്കാര്‍ ആശുപത്രികളിലെ38.7 ശതമാനം ഐസിയു ബെഡുകള്‍ ആണ് ഇപ്പോള്‍ ബാക്കിയുള്ളത്. സ്വകാര്യ ആശുപത്രികളിലെ7085 ഐസിയു ബെഡുകളില്‍ 1037 എണ്ണമാണ് കോവിഡ് രോഗികളുടെ ചികിത്സയ്ക്കായിഇപ്പോള്‍ ഉപയോഗിക്കുന്നത്.സര്‍ക്കാര്‍ ആശുപത്രികളില്‍ നിലവില്‍ ഉള്ള ആകെ വെന്റിലേറ്ററുകളുടെ എണ്ണം 2293 ആണ്. അതില്‍ 441 വെന്റിലേറ്ററുകള്‍ കോവിഡ് രോഗികളുടെ ചികിത്സയ്ക്കായും185 എണ്ണം കോവിഡേതര രോഗികളുടെ ചികിത്സയ്ക്കായും ഉപയോഗത്തിലാണ്. സര്‍ക്കാര്‍ ആശുപത്രികളിലെ മൊത്തം വെന്റിലേറ്ററുകളുടെ 27.3 ശതമാനമാണ് ഇപ്പോള്‍ ഉപയോഗത്തിലുള്ളത്. സ്വകാര്യ ആശുപത്രികളിലെ1523 വെന്റിലേറ്ററുകളില്‍ 377 എണ്ണമാണ് നിലവില്‍ കോവിഡ് ചികിത്സയ്ക്കായിഉപയോഗിക്കുന്നത്.
സിഎഫ്എല്‍ടിസികളിലെ ബെഡുകളില്‍ 0.96 ശതമാനവും സിഎല്‍ടിസികളിലെ ബെഡുകളില്‍ 20.6 ശതമാനവും ബെഡുകള്‍ ഓക്‌സിജന്‍ ബെഡുകളാണ്. മെഡിക്കല്‍ കോളേജുകളില്‍ ആകെയുള്ള 3231 ഓക്‌സിജന്‍ ബെഡുകളില്‍ 1731 എണ്ണമാണ് കോവിഡ് ചികിത്സയ്ക്കായിനീക്കി വച്ചിരിക്കുന്നത്. അതില്‍ 1429 ബെഡുകളിലും രോഗികള്‍ ചികിത്സയിലാണ്. 546 പേര്‍ കോവിഡേതര രോഗികളാണ്. മൊത്തം 3231 ഓക്‌സിജന്‍ ബെഡുകളില്‍ 1975 എണ്ണവും ഇപ്പോള്‍ ഉപയോഗത്തില്‍ ആണ്.
ഡയറക്ടറേറ്റ്ഓഫ് ഹെല്‍ത്ത് സര്‍വീസസിനു കീഴിലുള്ള ആശുപത്രികളില്‍ 3001 ഓക്‌സിജന്‍ ബെഡുകള്‍ ആണുള്ളത്. അതില്‍ 2028 ബെഡുകള്‍ ആണ് കോവിഡ് ചികിത്സയ്ക്ക്നീക്കി വച്ചിരിക്കുന്നത്. അവയില്‍ 1373 ഓക്‌സിജന്‍ ബെഡുകളില്‍ ഇപ്പോള്‍ രോഗികള്‍ ചികിത്സയിലാണ്. കോവിഡേതര രോഗികളെക്കൂടെ കണക്കിലെടുത്താല്‍ ഈ ആശുപത്രികളിലെ 51.28 ശതമാനം ഓക്‌സിജന്‍ ബെഡുകളിലും രോഗികള്‍ ചികിത്സിക്കപ്പെടുന്നു.സ്വകാര്യ ആശുപത്രികളിലെ2990 ഓക്‌സിജന്‍ ബെഡുകളില്‍ 66.12 ശതമാനം ഓക്‌സിജന്‍ ബെഡുകള്‍ ഇതിനോടകം ഉപയോഗത്തിലായിക്കഴിഞ്ഞു.