X

മഹാരാഷ്ട്രയിൽ ആശുപത്രി ഐസിയുവിൽ തീപിടുത്തം; 10 മരണം

മഹാരാഷ്ട്രയിൽ ആശുപത്രിയിലുണ്ടായ തീപ്പിടുത്തത്തിൽ 10 മരണം. ഇന്ന് രാവിലെയാണ് സംഭവം. മഹാരാഷ്ട്ര അഹമ്മദ് നഗർ ജില്ലാ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്.

തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടുത്തമുണ്ടായത്.
മരിച്ചവരെല്ലാം രോഗികൾ ആണെന്നാണ് വിവരം. ആകെ 17 പേരാണ് തീവ്രപരിചരണവിഭാഗത്തിൽ ഉണ്ടായിരുന്നത്.ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട് എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നു.

ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന്റെ പ്രാഥമിക കാരണമെന്ന് വിലയിരുത്തപ്പെടുന്നു. 4 ഫയർ എൻജിനുകൾ എത്തിയാണ് അഗ്നിബാധ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Test User: