X

ഏജന്റിനെ പിരിച്ചുവിടാന്‍ വ്യാജരേഖയുണ്ടാക്കിയെന്ന പരാതി; കെ.എസ്.എഫ്.ഇ.യിലെ അഞ്ച് ജീവനക്കാരുടെ പേരില്‍ കേസ്

കെ.എസ്.എഫ്.ഇ. പെരിന്തല്‍മണ്ണ ഓഫീസിലെ ഏജന്റിനെ പിരിച്ചുവിടുന്നതിന് വ്യാജരേഖയുണ്ടാക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്തുവെന്ന പരാതിയില്‍ കെ.എസ്.എഫ്.ഇ.യിലെ അഞ്ചാളുകളുടെ പേരില്‍ പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തു.

പെരിന്തല്‍മണ്ണ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെത്തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. അങ്ങാടിപ്പുറം ബ്രാഞ്ചിലെ അന്നത്തെ മാനേജര്‍, ഓഡിറ്റ് വിഭാഗം മേധാവി, അങ്ങാടിപ്പുറം ബ്രാഞ്ചിലെ അന്നത്തെ ഡെപ്യൂട്ടി മാനേജര്‍, അസി. മാനേജര്‍, സീനിയര്‍ അസിസ്റ്റന്റ് എന്നിവരുടെ പേരിലാണ് കേസെടുത്തത്.

2020 ഫെബ്രുവരി, സെപ്റ്റംബര്‍ മാസങ്ങളില്‍ അങ്ങാടിപ്പുറം കെ.എസ്.എഫ്.ഇ.യില്‍ അങ്ങാടിപ്പുറം സഹകരണ അര്‍ബന്‍ ബാങ്കില്‍ സുനില്‍കുമാറിന്റെയും മാതാവിന്റെയും പേരിലുള്ള അന്‍പതിനായിരത്തിന്റെയും ഒരു ലക്ഷത്തിന്റെയും ചെക്ക് നല്‍കിയിരുന്നു. ഈ ചെക്ക് ബാങ്കിലേക്ക് അയയ്ക്കാതിരിക്കുകയും അയച്ചതായി രേഖയുണ്ടാക്കി ബാങ്കില്‍ പണമില്ലെന്ന് പറഞ്ഞ് മടക്കുകയുമാണ് ചെയ്തതെന്നുമാണ് പരാതിയില്‍ പറയുന്നത്.

webdesk14: