X
    Categories: indiaNews

ഉത്തര്‍പ്രദേശിലെ ആശുപത്രി തീപിടിത്തം; മൂന്ന് കുഞ്ഞുങ്ങള്‍ പനി ബാധിച്ച് മരിച്ചു

ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലെ മഹാറാണി ലക്ഷ്മിബായ് മെഡിക്കല്‍ കോളജിലുണ്ടായ തീപിടിത്തത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മൂന്ന് നവജാതശിശുക്കള്‍ പനി ബാധിച്ച് മരിച്ചു. മെഡിക്കല്‍ കോളേജ് ഡീന്‍ ഡോ. നരേന്ദ്ര സെന്‍ഗാര്‍ മരണവിവരം സ്ഥിരീകരിച്ചു.

വെള്ളിയാഴ്ച രാത്രി 10.30ഓടെയാണ് മെഡിക്കല്‍ കോളജിലെ നവജാത ശിശുക്കള്‍ക്കായുള്ള തീവ്രപരിചരണ വിഭാഗത്തില്‍ തീപിടിത്തമുണ്ടായത്. അപകടത്തില്‍ 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റിരുന്നു. അപകട സമയം 50ലേറെ കുഞ്ഞുങ്ങള്‍ എന്‍.ഐ.സിയുവില്‍ ഉണ്ടായിരുന്നതായാണ് വിവരം.

തീപിടിത്തം യാദൃശ്ചികമായുണ്ടായതാണെന്ന് രണ്ടംഗ അന്വേഷണ സമിതി റിപ്പോര്‍ട്ട സമര്‍പ്പിച്ചിരുന്നു്. സ്വിച്ച് ബോര്‍ഡിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നും തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അപകട സമയം വാര്‍ഡില്‍ ആറ് നഴ്‌സുമാരും മറ്റ് ജീവനക്കാരും രണ്ട് ഡോക്ടര്‍മാരും ഉണ്ടായിരുന്നു. തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ നഴ്സിന്റെ കാലില്‍ പൊള്ളലേറ്റു. പാരാമെഡിക്കല്‍ സ്റ്റാഫും മറ്റ് രണ്ട് പേരും അഗ്നിശമന ഉപകരണങ്ങളുമായി അകത്തേക്ക് പോയെങ്കിലും സ്വിച്ച് ബോര്‍ഡില്‍ നിന്നും തീ അതിവേഗം ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററിലേക്ക് പടരുകയായിരുന്നു. മിനിറ്റുകള്‍ക്കകം അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

 

webdesk17: