ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലെ മഹാറാണി ലക്ഷ്മിഭായി മെഡിക്കല്‍ കോളേജിലെ നവജാത ശിശു സംരക്ഷണ യൂണിറ്റിലുണ്ടായ തീപിടത്തത്തില്‍ രക്ഷപ്പെട്ട രണ്ട് കുഞ്ഞുങ്ങള്‍ കൂടി മരിച്ചു. ആരോഗ്യ പ്രശ്നത്തെ തുടര്‍ന്നാണ് മരണമെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.
ഒരു കുഞ്ഞിന് ജനിക്കുമ്പോള്‍ തന്നെ ഭാരം കുറവായിരുന്നെന്നും മറ്റൊരു കുഞ്ഞിന് ഹൃദയത്തില്‍ ഹോളുണ്ടായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. ഇതോടെ മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം പതിനേഴായി.
ഇക്കഴിഞ്ഞ പതിനഞ്ചിനാണ്് മെഡിക്കല്‍ കോളേജില്‍ തീപിടിച്ച് അപകടമുണ്ടായത്. 10 കുഞ്ഞുങ്ങളാണ് തീപിടിത്തത്തില്‍ മരിച്ചത്. പിന്നീട് അഞ്ച് കുഞ്ഞുങ്ങള്‍ കൂടി മരിച്ചു. അപകടത്തില്‍ നിന്ന് 39 ഓളം കുഞ്ഞുങ്ങളെ രക്ഷിക്കാനായിരുന്നു. ഇവരില്‍ രണ്ട് പേരാണ് കഴിഞ്ഞ ദിവസം രാത്രി മരിച്ചത്.